ഹോട്ടലുകള്‍ക്കായി പുതിയ ചെക്ക്-ഇന്‍ പോളിസി അവതരിപ്പിച്ച് ട്രാവല്‍ ബുക്കിങ് കമ്പനിയായ ഓയോ. കമ്പനിയുമായി സഹകരിക്കുന്ന ഹോട്ടലുകള്‍ക്കായാണ് പുതിയ ചെക്ക്- ഇന്‍ പോളിസി കമ്പനി അവതരിപ്പിച്ചത്. പുതിയ നയം അനുസരിച്ച് അവിവാഹിതരായവര്‍ക്ക് ഇനി ഓയോയില്‍ ചെക്ക് ഇന്‍ ചെയ്യാന്‍ കഴിയില്ല. കമ്പനിയുടെ പുതിയ പോളിസി മീററ്റിലാണ് ആദ്യം നടപ്പിലാക്കുക. ഇത് മറ്റ് നഗരങ്ങളിലേക്കും കമ്പനി ഉടന്‍ വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.പുതുക്കിയ നയം അനുസരിച്ച്, ചെക്ക്-ഇന്‍ സമയത്ത് റൂം എടുക്കുന്നവര്‍ തമ്മിലുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ ഹജരാക്കേണ്ടതുണ്ട്. ഓണ്‍ലൈനില്‍ നടത്തിയ ബുക്കിങുകള്‍ക്കും ഇത് നിര്‍ബന്ധമാണ്.
പ്രാദേശിക സാമൂഹിക സാഹചര്യം അനുസരിച്ച് ഹോട്ടലുകള്‍ക്ക് കപ്പിള്‍ ബുക്കിങ് നിരസിക്കാനുള്ള വിവേചനാധികാരം ഉണ്ടായിരിക്കുമെന്നും പുതുക്കിയ നയത്തില്‍ പറയുന്നു. ഉപഭോക്താക്കളുടെ പ്രതികരണം അനുസരിച്ച് പോളിസി മറ്റു നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് വിവരം.അവിവാഹിതരായ കപ്പിള്‍സിന് മുറി നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് മീററ്റ് അടക്കമുള്ള നഗരങ്ങളില്‍ നിന്നും ജനകീയ കൂട്ടായ്മകള്‍ ഓയോയോട് ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഇത്തരം ഒരു നീക്കത്തിലേക്ക് ഓയോയെ നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുമ്പോള്‍ തന്നെ വിപണിയിലെ നിയമപാലകരുടെയും ജനകീയ കൂട്ടായ്മകളെയും കേള്‍ക്കേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ട്. ഈ നയമാറ്റവും അതിന്റെ അനന്തര ഫലങ്ങളും തങ്ങള്‍ വിശകലനം ചെയ്യുമെന്നും ഓയോ നോര്‍ത്ത് ഇന്ത്യ റീജ്യന് ഹെഡ് പവസ് ശര്‍മ പറഞ്ഞു.സുരക്ഷിതവും ഉത്തരവാദിത്വത്തോടെയുമുള്ള ആതിഥ്യമര്യാദകള് ഉയര്‍ത്തിപ്പിടിക്കാന്‍ ഓയോ പ്രതിജ്ഞാബദ്ധമാണ്. അതിനൊപ്പം വ്യക്തിസ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നുമുണ്ട്.
എന്നിരുന്നാലും തങ്ങള്‍ പ്രവര്‍ത്തിക്കുന്ന മൈക്രോ വിപണികളിലെ നിയമപാലകരേയും ജനകീയ കൂട്ടായ്മകളേയും കേള്‍ക്കേണ്ട ഉത്തരാദിത്വവും തിരിച്ചറിയുന്നുണ്ട്,” ഈ നയമാറ്റവും അതിന്റെ അനന്തര ഫലങ്ങളും തങ്ങള്‍ വിശകലനം ചെയ്യുമെന്നും ഓയോ നോര്‍ത്ത് ഇന്ത്യ റീജ്യന് ഹെഡ് പവസ് ശര്‍മ പറഞ്ഞു.