ബെംഗളൂരു: മൈസൂരു ജില്ലയിലെ കെ.ആർ. നഗർ, പെരിയപട്ടണ താലൂക്കുകളില്‍ കാവേരി നദിയില്‍ ഞായറാഴ്ച വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു .മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടും. മൈസൂരു കെ.ആർ. നഗര അർക്കേശ്വര ക്ഷേത്രത്തിന് സമീപം കാവേരി നദിയില്‍ രണ്ടു കുട്ടികളടക്കം ആറുപേരാണ് മുങ്ങി മരിച്ചത്. ഉറുസ് നേർച്ചയില് പങ്കെടുത്ത് മടങ്ങിയ 20-അംഗ സംഘത്തിലെ ആറുപേരാണ് മുങ്ങിമരിച്ചത്.വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. ഉദയഗിരി സ്വശേദിയായ ഉമ്മർ (ഏഴ്), ബന്നൂർ സ്വശേദി നേഹാൻ (20), ഊട്ടി സ്വദേശി സയ്യിദ് ഫാ ത്തിമ (38), ബെംഗളൂരു സ്വദേശികളായ ആഫിയ (20), ഹൈമ (13), യാസീൻ (28) എന്നിവരാണ് മരിച്ചത്. രണ്ടുപേർ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നദിയില്‍ നീന്താനിറങ്ങിയവരാണ് മരിച്ചത്.മറ്റൊരു സംഭവത്തില്‍ തടാകത്തില്‍ മീൻ പിടിക്കാൻ പോയ രണ്ട് എസ്റ്റേറ്റ് തൊഴിലാളികളും മരിച്ചു. പെരിയപട്ടണ താലൂക്കിലെ റാണിഗട്ടെയിലെ കാവേരി നദിയില്‍ മീൻ പിടിക്കാൻ പോയ ഗണേഷ് (22), ഇമ്രാൻ (28) എന്നിവരാണ് മുങ്ങി മരിച്ചത്. ചുഴിയില്‍ അകപ്പെട്ടാണ് മരണം. സംഭവത്തില്‍ ബൈലക്കുപ്പെ പോലീസ് കേസെടുത്തു.മരിച്ചവർക്ക് അഞ്ച് ലക്ഷവും പരുക്കേറ്റവർക്ക് 50,000 രൂപയും സർക്കാർ ധനസഹാ യം പ്രഖ്യാപിച്ചു.