Home കർണാടക കര്‍ണാടകയിലെ മലയാളി കോണ്‍ഗ്രസ് എംഎല്‍എ യുടെ വീട്ടില്‍ ഇ.ഡി.യുടെ റെയ്ഡ്

കര്‍ണാടകയിലെ മലയാളി കോണ്‍ഗ്രസ് എംഎല്‍എ യുടെ വീട്ടില്‍ ഇ.ഡി.യുടെ റെയ്ഡ്

by ടാർസ്യുസ്

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയും മലയാളിയുമായ എന്‍എ ഹാരിസ് എംഎല്‍എയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്.ഹാരിസിന്റെ മക്കളായ മുഹമ്മദ് ഹാരിസ് നാലാപ്പാട്, ഒമര്‍ ഫാറൂഖ് നാലാപ്പാട് എന്നിവരുടെ വീടുകളടക്കം കര്‍ണാടകയിലെ 12 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.അനധികൃത ബിറ്റ്‌കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന. ആറു വര്‍ഷം മുന്‍പ് നടന്ന നാലര കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന. അനധികൃത ഇടപാട് നടത്തിയ ശ്രീകൃഷ്ണ രമേഷ് എന്ന ശ്രീകിയുമായി ഹാരിസിന്റെ മക്കള്‍ക്ക് അടുത്ത ബന്ധമാണുള്ളതെന്നും ഇരുവര്‍ക്കും ഈ ഇടപാടുകളുടെ ആദായം ലഭിച്ചെന്നുമാണ് ഇഡി വ്യക്തമാക്കുന്നത്.കാസര്‍കോട് സ്വദേശിയായ എന്‍.എ.ഹാരിസ് ബെംഗളൂരു ശാന്തിനഗര്‍ എംഎല്‍എയാണ്.

ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് ഹാരിസ്. നേരത്തെ അന്വേഷണം നടത്തിയ കര്‍ണാടക പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന. കര്‍ണാടക പൊലീസിന്റെ സിഐഡി വിഭാഗമാണ് നാലരക്കോടിയുടെ ഇടപാട് അന്വേഷിച്ചത്. സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ കാവലിലാണ് പരിശോധന നടക്കുന്നത്. രാവിലെ 6 മണിക്ക് തുടങ്ങിയ റെയ്ഡ് ഉച്ചയ്ക്കും തുടരുകയാണ്.തമിഴ്‌നാട് പിസിസി അധ്യക്ഷന്‍ കെ സെല്‍വപെരുന്തഗൈയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡും നടക്കുകയാണ്. ഹിന്ദി സംസാരിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെ തടഞ്ഞുവെച്ചുവെന്നും മണ്ഡലത്തിനു പുറത്തുപോയി രാഹുലിനോപ്പം പ്രചാരണം നടത്താന്‍ അനുവദിക്കുന്നില്ലെന്നും രാഷ്ട്രീയനേതാവായ തന്റെ അവകാശങ്ങള്‍ ഹനിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group