Home തിരഞ്ഞെടുത്ത വാർത്തകൾ പൃഥ്വിരാജിന് പോലും ഇല്ലാത്ത നേട്ടം; ആ റെക്കോര്‍ഡ് ബുക്ക് ആദ്യമായി തുറന്ന് ‘വാഴ 2’ സംവിധായകന്‍

പൃഥ്വിരാജിന് പോലും ഇല്ലാത്ത നേട്ടം; ആ റെക്കോര്‍ഡ് ബുക്ക് ആദ്യമായി തുറന്ന് ‘വാഴ 2’ സംവിധായകന്‍

by ടാർസ്യുസ്

മലയാളത്തില്‍ ഇന്ന് ആവറേജ് വിജയങ്ങള്‍ കുറവാണ്. ഒന്നുകില്‍ മികച്ച വിജയം, അല്ലെങ്കില്‍ വലിയ പരാജയം. ഈ രണ്ട് ബൈനറികളിലേക്കാണ് ഇറങ്ങുന്ന 95 ശതമാനം സിനിമകളും എത്തിപ്പെടുന്നത്.അതും വിജയം എന്ന് പറഞ്ഞാല്‍ പഴയ മട്ടിലുള്ള വിജയങ്ങളല്ല. മറിച്ച്‌ തിയറ്ററുകളില്‍ ആളുകള്‍ ഇരമ്പിയെത്തുന്ന വിജയങ്ങള്‍. പക്ഷേ അത്തരത്തിലുള്ള വിജയം നേടണമെങ്കില്‍ പ്രേക്ഷകരില്‍ നിന്ന് അത്രയും പോസിറ്റീവ് ആയ അഭിപ്രായങ്ങള്‍ വരണമെന്ന് മാത്രം. ആദ്യ ദിനം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചാല്‍ സംവിധായകനും നിര്‍മ്മാതാക്കള്‍ക്കുമൊന്നും ബോക്സ് ഓഫീസില്‍ ഇന്ന് തിരിഞ്ഞുനോക്കേണ്ടി വരുന്നില്ല. ഈ രീതിയില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വാഴ 2.

പല റെക്കോര്ഡ് ബുക്കുകളിലേക്കും ചിത്രം എത്തിയിട്ടുണ്ട്. അതില്‍ ഏറെ കൗതുകകരമായ ഒന്നുമുണ്ട്.നവാഗതരായ അഭിനേതാക്കളെ വച്ച്‌ ഒരു നവാഗത സംവിധായകന്‍ ഒരുക്കിയ ചിത്രം എന്നതാണ് വാഴ 2 ന്‍റെ ഏറ്റവും വലിയ പ്രത്യേകത. സംവിധായകന്‍ സവിന്‍ സയുടെ പേരില്‍ മോളിവുഡില്‍ ഒരു പുതിയ റെക്കോര്‍ഡ് കുറിക്കപ്പെട്ടിരിക്കുകയാണ്. ഒരു നവാഗത സംവിധായകന്‍റെ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു എന്നതാണ് ആ റെക്കോര്‍ഡ്. മലയാള സിനിമയെ സംബന്ധിച്ച്‌ ആദ്യമായാണ് ഇങ്ങനെ ഒരു നേട്ടം. സംവിധായക അരങ്ങേറ്റ ചിത്രം 100 കോടി ക്ലബ്ബില്‍ പോലും കയറ്റിയ രണ്ട് സംവിധായകരേ മലയാളത്തില്‍ ഉള്ളൂ. പൃഥ്വിരാജും ജിതിന്‍ ലാലുമാണ് അത്. സംവിധായകനെന്ന നിലയില്‍ ഒരു 200 കോടി ക്ലബ്ബ് ചിത്രം പൃഥ്വിരാജിന് ഉണ്ടെങ്കിലും (എമ്പുരാന്‍) അത് അദ്ദേഹത്തിന്‍റെ അരങ്ങേറ്റ ചിത്രമല്ല.മോഹന്‍ലാല്‍ നായകനായ ലൂസിഫറിലൂടെയാണ് പൃഥ്വിരാജ് സംവിധാന അരങ്ങേറ്റം കുറിച്ചത്. ടൊവിനോ തോമസിനെ ട്രിപ്പിള്‍ റോളില്‍ അവതരിപ്പിച്ച എആര്‍എമ്മിലൂടെ (അജയന്‍റെ രണ്ടാം മോഷണം) ജിതില്‍ ലാലും.

ഇതില്‍ എആര്‍എമ്മിന്‍റെ ലൈഫ് ടൈം ഗ്രോസ് 107 കോടിയും ലൂസിഫറിന്‍റേത് 129 കോടിയും ആയിരുന്നു. വാഴ 2 ആവട്ടെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 210 കോടിയും കടന്ന് തിയറ്ററുകളില്‍ പ്രേക്ഷകരെ എത്തിച്ചുകൊണ്ടിരിക്കുകയാണ്. മലയാളത്തില്‍ 300 കോടി കടന്ന ഒരു ചിത്രവും (ലോക:) 200 കോടി കടന്ന മറ്റ് മൂന്ന് ചിത്രങ്ങളും (എമ്പുരാന്‍, മഞ്ഞുമ്മല്‍ ബോയ്സ്, തുടരും) ഉണ്ടെങ്കിലും അവയൊന്നും നവാഗത സംവിധായകരുടേത് ആയിരുന്നില്ല. അവധിക്കാലമാണ് മുന്നില്‍ ഉള്ളത് എന്നതിനാല്‍ വാഴ 2 ന്‍റെ ലൈഫ് ടൈം ഗ്രോസ് നിലവില്‍ പ്രവചിക്കാനുമാവില്ല.

You may also like

error: Content is protected !!
Join Our WhatsApp Group