Home അന്താരാഷ്ട്രം ഒമാനില്‍ തൊഴില്‍ മാറാന്‍ ഇനി എന്‍ ഒ സി വേണ്ട; പ്രവാസികള്‍ക്ക് ആശ്വാസം

ഒമാനില്‍ തൊഴില്‍ മാറാന്‍ ഇനി എന്‍ ഒ സി വേണ്ട; പ്രവാസികള്‍ക്ക് ആശ്വാസം

by admin

മസ്‌കത്ത് : തൊഴില്‍ മാറുന്നതിന് എന്‍ ഒ സി നിര്‍ബന്ധമാക്കിയ നിയമത്തില്‍ ഭേദഗതി വരുത്തി ഒമാന്‍. ഒരു സ്‌പോണ്‍സറില്‍ നിന്ന് മറ്റൊരു സ്‌പോണ്‍സറിലേക്ക് തൊഴില്‍ മാറുന്നതിന് ഇനി എന്‍ ഒ സി ആവശ്യമില്ലെന്ന് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആന്റ് കസ്റ്റംസ് ലെഫ്. ജനറല്‍ ഹസ്സന്‍ ബിന്‍ മുഹസിന്‍ അല്‍ ശര്‍ഖി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

 ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം   

വിസ റദ്ദാക്കി പോകുന്നവര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ വരുന്നതിന് പഴയ സ്‌പോണ്‍സറുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇനി ആവശ്യമില്ല. മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ് നടപടി. 2014 ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന എന്‍ ഒ സി നിയമം ആയിരക്കണക്കിന് തൊഴിലാളികള്‍ക്കാണ് തൊഴില്‍ പ്രതിസന്ധിയിലായത്.

എന്‍ ഒ സി സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് രണ്ടുവര്‍ഷത്തേക്ക് വിസാ നിരോധവും ഏര്‍പ്പെടുത്തിയിരുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group