ബെംഗളൂരു നഗരത്തിലെ രണ്ടാമത്തെ എയർപോർട്ട് എവിടെ വരും എന്ന കാര്യം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ അറിയാം. സ്ഥല തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള റിപ്പോർട്ട് ഏകദേശം രണ്ട് മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ കർണാടക സർക്കാരിന് സമർപ്പിക്കുമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) പ്രതീക്ഷിക്കുന്നതായി കർണാടകയിലെ അടിസ്ഥാന സൗകര്യ വികസന-വ്യവസായ വകുപ്പ് മന്ത്രി എംബി പാട്ടീല്‍ വ്യക്തമാക്കി.

കഴിഞ്ഞ ഏപ്രിലില്‍ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഒരു വിദഗ്ധ സംഘം ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സാധ്യതാ സൈറ്റുകള്‍ പരിശോധിച്ചിരുന്നു. “എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയു റിപ്പോർട്ട് അടുത്ത രണ്ട്-മൂന്ന് ദിവസത്തിനുള്ളില്‍ സമർപ്പിക്കുമെന്നാണ് പ്രതീക്ഷ. റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെ അത് മന്ത്രിസഭയ്ക്ക് മുന്നില്‍ ചർച്ചയ്ക്ക് വെക്കും, അതിന് ശേഷം അന്തിമ തീരുമാനമെടുക്കും,” പാട്ടില്‍ വ്യക്തമാക്കി.പരിശോധിച്ച രണ്ട് സൈറ്റുകളും എയർപോർട്ട് അതോറിറ്റി സംഘം ശുപാർശ ചെയ്യാൻ സാധ്യതയുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍, വിമാനത്താവള നിർമാണ കമ്ബനികള്‍ സൈറ്റുകളുടെ സാമ്ബത്തിക സാധ്യത വിലയിരുത്തും. എഎഐ സംഘം പരിശോധിച്ച രണ്ട് സ്ഥലങ്ങളും ശുപാർശ ചെയ്യാൻ സാധ്യതയുണ്ട്. എന്നാല്‍ വിമാനത്താവള നിർമ്മാണ കമ്ബനികള്‍ സ്ഥലങ്ങളുടെ സാധ്യതയും വിലയിരുത്തും. സർക്കാർ ഭൂമി അനുവദിക്കുന്നിടത്തെല്ലാം അവർ വിമാനത്താവളം നിർമ്മിക്കുമെന്നല്ല ഇതിന് അർത്ഥമെന്നും അദ്ദേഹം പറഞ്ഞു.ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം ലിമിറ്റഡ് (BIA)മായുള്ള കരാറിന്റെ പശ്ചാത്തലത്തില്‍ 2033-ഓടെ നിലവിലുള്ള വിമാനത്താവളത്തിന്റെ 150 കിലോമീറ്റർ പരിധിക്കുള്ളില്‍ മറ്റൊരു വിമാനത്താവളം സ്ഥാപിക്കാൻ നിരോധനമുണ്ട്. ഇപ്പോള്‍ തന്നെ അടിസ്ഥാന പ്രവർത്തനങ്ങള്‍ ആരംഭിച്ചാല്‍, രണ്ടാമത്തെ വിമാനത്താവളം 2033-ഓടെ പ്രവർത്തനസജ്ജമാകും. ഇത്തരം വലിയ പദ്ധതികള്‍ പൂർത്തിയാക്കാൻ കുറഞ്ഞത് അഞ്ച്-ആറ് വർഷം എടുക്കുമെന്നും മന്ത്രി പറഞ്ഞു.ഇപ്പോള്‍ ഇന്ത്യയില്‍ ന്യൂഡല്‍ഹിയിലും മുംബൈലും മാത്രമാണ് രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ ഉള്ളത്. ആ നിർമ്മാണ കമ്ബനികളുമായും ഞങ്ങള്‍ കൂടിയാലോചന നടത്തും. ബെംഗളൂരുവിന്റെ അതിർത്തിയിലുള്ള ഹൊസൂരില്‍ ഒരു വിമാനത്താവളം നിർമ്മിക്കാനുള്ള തമിഴ്‌നാടിന്റെ പദ്ധതികളെക്കുറിച്ച് സംസ്ഥാന സർക്കാരിന് അറിയാമെന്ന് മന്ത്രി പറഞ്ഞു. ഇതും കൂടി ആകുമ്ബോള്‍ ഫലത്തില്‍ 3 വിമാനത്താവളങ്ങളുള്ള നഗരമായി ബെംഗളൂരുമാറും.ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനായുള്ള നിർദ്ദിഷ്ട സ്ഥലങ്ങളെക്കുറിച്ച് സംസാരിക്കുമ്ബോള്‍, വടക്കൻ കർണാടകയില്‍ നിന്നുള്ള എംഎല്‍എമാർ തുംകൂറിനെ അനുയോജ്യമായ സ്ഥലമായി നിർദ്ദേശിച്ചപ്പോള്‍ മറ്റുള്ളവർ ദക്ഷിണ ബെംഗളൂരുവിനെ ശുപാർശ ചെയ്തതായും മന്ത്രി പറഞ്ഞു. “എന്നിരുന്നാലും, യാത്രക്കാരുടെ സാന്ദ്രത, വ്യാവസായിക ആവശ്യകതകള്‍, മറ്റ് നിരവധി ഘടകങ്ങള്‍ എന്നിവ പരിഗണിക്കും. ആത്യന്തികമായി, സൗകര്യവും ഭാവിയിലെ ആവശ്യവും കണക്കിലെടുത്ത് പൂർണ്ണമായും യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം,” മന്ത്രി പറഞ്ഞു.നഗരത്തിലെ വർദ്ധിച്ചുവരുന്ന വ്യോമയാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സംസ്ഥാന സർക്കാർ നേരത്തെ മൂന്ന് സ്ഥലങ്ങള്‍ ഷോർട്ട്‌ലിസ്റ്റ് ചെയ്തിരുന്നു. ബെംഗളൂരുവിന്റെ വർദ്ധിച്ചുവരുന്ന വ്യാവസായിക വളർച്ചയും കെമ്ബെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സിവിലിയൻ വ്യോമഗതാഗതത്തിലെ ബുദ്ധിമുട്ടും ഒരു പുതിയ വിമാനത്താവളത്തിന്റെ ആവശ്യകത ശക്തമാക്കുന്നു.സ്ഥലങ്ങള്‍ പരിശോധിച്ച എഎഐ സംഘത്തില്‍ ജനറല്‍ മാനേജർ വിക്രം സിങ്കം, ജോയിന്റ് ജനറല്‍ മാനേജർ കെ ശ്രീനിവാസ് റാവു, അസിസ്റ്റന്റ് ജനറല്‍ മാനേജർ മനുജ് ഭരദ്വാജ്, സീനിയർ മാനേജർമാരായ സച്ച് ദുരാനന്ദ്, സന്തോഷ് കുമാർ ഭാരതി, അമാൻ ചിപ എന്നിവരാണ് ഉണ്ടായിരുന്നത്.ബെംഗളൂരു സൗത്ത് താലൂക്കിലെ ചുഡഹള്ളി, ബെംഗളൂരു സൗത്ത് താലൂക്കിലെ സോമനഹള്ളി, പുതിയ ബെംഗളൂരു സൗത്ത് ജില്ലയിലെ മഗഡി-നെലമംഗല എന്നിവയാണ് ബെംഗളൂരുവിന്റെ രണ്ടാമത്തെ വിമാനത്താവളത്തിനായി കർണാടക സർക്കാർ ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത മൂന്ന് സ്ഥലങ്ങള്‍.