ഉയർന്ന അളവിൽ ക്ലോറേറ്റ് സാന്നിദ്ധ്യം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കൊക്കകോളയും സ്പ്രൈറ്റും മറ്റ് ഉത്പന്നങ്ങളും തിരിച്ചുവിളിച്ച് കമ്പനി. ആരോഗ്യപരമായ കാരണങ്ങൾ മുൻനിർത്തിയാണ് കമ്പനിയുടെ ഈ നടപടി. ബെൽജിയം, നെതർലന്റ്സ്, ബ്രിട്ടൻ, ജെർമനി, ഫ്രാൻസ് ലക്സംബർഗ് എന്നീ രാജ്യങ്ങളിൽ നവംബർ മുതൽ വിതരണം ചെയ്ത കാനുകളിലും ഗ്ലാസ് ബോട്ടിലുകളിലുമാണ് ഉയർന്ന അളവിൽ ക്ലോറേറ്റ് കണ്ടെത്തിയത്.തിരിച്ചിവിളിച്ച ഉത്പന്നങ്ങളുടെ അളവ് എത്രയെന്ന കാര്യത്തിൽ വ്യക്തമായ കണക്കുകളില്ലെന്നും എന്നാൽ വലിയ അളവ് തന്നെ ഉണ്ടാവുമെന്നും കമ്പനി വാർത്താ ഏജൻസിയോട് വിശദീകരിച്ചു.
വെള്ളം ശുദ്ധീകരിക്കാനും ഭക്ഷ്യ വസ്തുക്കൾ സംസ്കരിക്കുന്നതിനും വ്യാപകമായി ഉപയോഗിക്കുന്ന ക്ലോറിനിൽ നിന്നാണ് ക്ലോറേറ്റ് സംയുക്തങ്ങൾ ഭക്ഷ്യവസ്തുക്കളിൽ എത്തുന്നത്. ക്ലോറേറ്റ് ദീർഘകാലം ശരീരത്തിൽ എത്തുന്നത് കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട്. ശരീരത്തിൽ അയഡിൻ കുറവുള്ള ആളുകളിലാണ് ക്ലോറേറ്റ് പ്രധാനമായും ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നാണ് ശാസ്ത്ര ലോകം വിലയിരുത്തിയിട്ടുള്ളത്.
ക്ലോറേറ്റ് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളതിൽ വിറ്റുപോകാത്ത ഉത്പനങ്ങൾ ഭൂരിഭാഗവും ഇതിനോടകം തന്നെ കടകളിൽ നിന്ന് തിരിച്ചെടുത്തതായി കമ്പനി പറയുന്നണ്ട്. അവശേഷിക്കുന്നവ കൂടി വിപണിയിൽ നിന്ന് ഉടൻ മാറ്റും. അതേസമയം ഇപ്പോൾ കണ്ടെത്തിയിട്ടുള്ള പ്രശ്നത്തിൽ നിന്ന് സംഭവിക്കാൻ സാധ്യതയുള്ള ആരോഗ്യ അപകടാവസ്ഥ വളരെ കുറവാണെന്നും കമ്പനിയുടെ ഫ്രഞ്ച് വിഭാഗം പറയുന്നത്. അതേസമയം ഈ വിഷയത്തിൽ ഉപഭോക്താക്കളിൽ നിന്ന് ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും കമ്പനി വിശദീകരിക്കുന്നു. പ്രശ്നം കണ്ടെത്തിയിട്ടുള്ള കൊക്കകോളയും ഫൂസ് ടീയും ഫ്രാൻസിലും വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഫ്രഞ്ച് വിപണിയിൽ നിന്ന് അവ പിൻവലിക്കാൻ ഇപ്പോൾ പദ്ധതിയില്ലെന്നാണ് ഫ്രാൻസിലെ കമ്പനി അധികൃതർ പറയുന്നത്.
328GE മുതൽ 338GE വരെയുള്ള ബാച്ചുകളാണ് പിൻവലിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉത്പന്നങ്ങൾ വിപണിയിൽ നിന്ന് പിൻവലിക്കേണ്ടി വന്നതിൽ ഖേദം പ്രകടിപ്പിച്ച കമ്പനി. തങ്ങളുടെ ഉത്പാദന പ്ലാന്റിൽ നടത്തിവരുന്ന പതിവ് പരിശോധനകളിലാണ് അമിത ക്ലോറേറ്റ് സാന്നിദ്ധ്യം കണ്ടെത്തിയത് എന്നും കമ്പനി വിശദീകരിക്കുന്നു
യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം, ട്രെയിനില്‍ രക്ഷകയായി നഴ്‌സ്
ട്രെയിന്‍ യാത്രയ്ക്കിടെ അബോധാവസ്ഥയിലായ യാത്രികയ്ക്ക് രക്ഷകയായി സഹയാത്രികയായ നഴ്‌സ്. തിങ്കളാഴ്ച രാവിലെ പരശുറാം എക്‌സ്പ്രസിലാണ് സംഭവം.യാത്രയ്ക്കിടെ കൊല്ലം കരുനാഗപ്പളളി സ്വദേശി സുശീലയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തൊട്ടടുത്ത കംപാര്‍ട്ട്‌മെന്‍റില്‍ നിന്നും നിലവിളി കേട്ട് എത്തിയ അമിത കുര്യാക്കോസിന്‍റെ സമയോചിത ഇടപെടലാണ് സുശീലയ്ക്ക് തുണയായത്. ആലുവ രാജഗിരി ആശുപത്രിയിലെ കാര്‍ഡിയാക് ഐസിയു നഴ്‌സാണ് അമിത കുര്യാക്കോസ്.
രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കാനാണ് മകളുടെ കൂടെ സുശീല എറണാകുളത്തേക്ക് പോയത്. ട്രെയിന്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍ പിന്നിട്ടപ്പോള്‍ സുശീലയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇത് കണ്ട് കൂടെ യാത്ര ചെയ്ത മകള്‍ പരിഭ്രാന്തിയിലായി. മകളുടെ കരച്ചില്‍ കേട്ടാണ് യാത്രക്കാര്‍ വിവരം അറിഞ്ഞത്. പള്‍സ് പരിശോധിച്ചപ്പോള്‍ ലഭിക്കാതെ വന്നതോടെ നഴ്‌സ് അമിത സുശീലയെ തറയില്‍ കിടത്തി. തുടര്‍ന്ന് അഞ്ച് തവണ സിപിആര്‍ നല്‍കി. ഇതോടെയാണ് സുശീലയുടെ കണ്ണുകളില്‍ ചലനവും പള്‍സും വീണ്ടെടുക്കാന്‍ സാധിച്ചത്.
സഹയാത്രികരുടെ സഹായത്തോടെ നഴ്‌സ് അമിത സുശീലയെ സുരക്ഷിതമായി ഇരുത്തി. തുടര്‍ന്ന് വെളളം കുടിക്കാന്‍ നല്‍കി. ഇതിനകം യാത്രക്കാരിലൊരാള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയിരുന്നു. ഇതോടെ റെയില്‍വേ ജീവനക്കാരും സ്ഥലത്തെത്തി. അമിത കുര്യാക്കോസിന്‍റെ അവസരോചിത ഇടപെടലിനെ ടിടിഇയും സഹയാത്രികരും അഭിനന്ദിച്ചു. തൊട്ടടുത്ത സ്‌റ്റേഷനില്‍ ഇറങ്ങിയ സുശീലയും മകളും ഡോക്ടറെ കണ്ട ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. അമിതയെ രാജഗിരി ആശുപത്രി മാനേജ്‌മെന്‍റ് ആദരിച്ചു.