Home covid19 കൽബുർഗിയിൽ ലോക്ക്ഡൗൺ ജൂലൈ 27 വരെ നീട്ടി : ബംഗളുരുവിൽ 22 വരെ മാത്രമെന്ന് പുതിയ ബിബിഎംപി കമ്മീഷണർ

കൽബുർഗിയിൽ ലോക്ക്ഡൗൺ ജൂലൈ 27 വരെ നീട്ടി : ബംഗളുരുവിൽ 22 വരെ മാത്രമെന്ന് പുതിയ ബിബിഎംപി കമ്മീഷണർ

by admin

ബംഗളുരു : തുടർച്ചയായി ഇന്നലെയും കോവിഡ് കേസുകൾ ക്രമാതീതമായി കൂടിയ സാഹചര്യത്തിൽ കൽബുർഗിയിൽ ലോക്ക്ഡൗൺ ഈ മാസം 27 വരെ നീട്ടിയതായി കൽബുർഗി ഡെപ്യൂട്ടി കമ്മീഷണർ ബി ശരത് .

ഇന്നലെ കർണാടകയിൽ 4,120 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും 91പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തിരുന്നു . സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്താണ് കൽബുർഗി ജില്ലയിൽ ലോക്ക്ഡൗൺ നീട്ടുന്നത് . കൽബുർഗി ജില്ലയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 69 കോവിഡ് പോസിറ്റീവ് കേസുകളും 3 കോവിഡ് മരണങ്ങളുമാണ്.

എന്നാൽ ബംഗളുരുവിൽ ലോക്ക്ഡൗൺ നീട്ടില്ല എന്ന് ഇന്നലെ ചുമതലയേറ്റ പുതിയ ബി ബി എം പി കമ്മീഷണർ എൻ മഞ്ജുനാഥ പ്രസാദ് വ്യക്തമാക്കി .”മുഖ്യമന്ത്രി കൃത്യമായി ലോക്ക്ഡൗൺ നീട്ടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട് .ചൊവ്വാഴ്ചയ്ക്ക് ശേഷം നഗരത്തിൽ ലോക്ക്ഡൗൺ ഉണ്ടായിരിക്കില്ല .ഞങ്ങൾ പൂർണമായും സർക്കാരിന്റെ തീരുമാനങ്ങൾ പിന്തുടരും അതിൽ യാതൊരു സംശയവും വേണ്ട ” അദ്ദേഹം ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു .

ഇന്നലെയും തലസ്ഥാന നഗരമായ ബംഗളുരുവിൽ തന്നെയാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് . സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 2156 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ് . 36പേര് ബംഗളുരുവിൽ മാത്രം ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു .

സ്ഥലം മാറിയ മുൻ ബിബിഎംപികമ്മീഷണർ സർക്കാരിനോട് ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു അദ്ദേഹത്തിന് സ്ഥലം മാറ്റം ഉണ്ടായത് . സ്ഥലം മാറ്റത്തിനു പിന്നിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ ഏകോപനമില്ലായ്മയാണ് കാരണം എന്ന സൂചനയുമുണ്ട് ( Read more :-ബിബിഎംപി കമ്മീഷണറെ സ്ഥലം മാറ്റി പഴയ കമ്മീഷണറെ തിരിച്ചു കൊണ്ടുവന്നു : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വന്ന ഏകോപനമില്ലായ്മ കാരണം എന്ന് സൂചന )

കർണാടകയിൽ ഇന്ന് 4,120 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 91 : ബംഗളൂരുവിൽ മാത്രം 2,156 കേസുകൾ, മരണം 36 ,രോഗമുക്തി 1290

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group