Home Featured ബിബിഎംപി കമ്മീഷണറെ സ്ഥലം മാറ്റി പഴയ കമ്മീഷണറെ തിരിച്ചു കൊണ്ടുവന്നു : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വന്ന ഏകോപനമില്ലായ്മ കാരണം എന്ന് സൂചന

ബിബിഎംപി കമ്മീഷണറെ സ്ഥലം മാറ്റി പഴയ കമ്മീഷണറെ തിരിച്ചു കൊണ്ടുവന്നു : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വന്ന ഏകോപനമില്ലായ്മ കാരണം എന്ന് സൂചന

by admin

ബെംഗളുരു : ബിബിഎംപി കമ്മീഷണർ ബിഎച്ച് അനിൽ കുമാർ ഐഎഎസിനെ കമ്മിഷണർ സ്ഥാനത്തു നിന്നും മാറ്റി റവന്യൂ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറിയും മുൻ ബിബിഎംപി കമ്മീഷണറുമായ എൻ മഞ്ചുനാഥ പ്രസാദ് ഐഎ എസ് നെ നിയമിച്ചു കൊണ്ട് ഗവർണർ ഉത്തരവിറക്കി. 2019 ഇൽ മഞ്ജുനാഥ പ്രസാദിനെ മടിയായിരുന്നു അനിൽ കുമാറിനെ ബിബിഎംപി കമ്മീഷണർ ആയി നിയമിച്ചത് .

ബിഎച്ച് അനിൽ കുമാർ ഐഎഎസിനെ കർണാടക സർക്കാർ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. നേരത്തെ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന വി രശ്മി മഹേഷ് ഐഎഎസിന് കർണാടക സാംസ്കാരിക വകുപ്പ് സെക്രട്ടറിയുടെ ചുമതല നൽകി.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വന്ന ഏകോപനമില്ലായ്മയാണ് ബിഎച്ച് അനിൽകുമാറിന്റെ സ്ഥാനചലനത്തിന് പിന്നിലെന്നാണ് സൂചനകൾ. കഴിഞ്ഞ കുറേ ആഴ്ചകളായി ബെംഗളുരുവിലെ കോവിഡ് കേസുകളുടെ എണ്ണം ആശങ്കയുയർത്തി വർധിക്കുകയാണ്.

പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പിലാക്കാൻ ബിബിഎംപി ഭരണകൂടത്തിന് ഇതുവരെ സാധിച്ചിട്ടില്ല. സംസ്ഥാനത്തെ ആകെ
കോവിഡ് കേസുകളുടെ പകുതിയിലേറെയും ബെംഗളുരുവിലാണ്. ഇന്നലെ നടന്ന കോവിഡ് അവലോകന യോഗത്തിൽ ബെംഗളുരുവിൽ ലോക് ഡൗൺ നീട്ടാൻ ബിബിഎംപി ആവശ്യപ്പെട്ടെങ്കിലും സർക്കാർ അത് നിരസിക്കുകയായിരുന്നു.

കർണാടക കോവിഡ്അപ്ഡേറ്റ് : ജൂലൈ 18 ശനിയാഴ്ച

 കേരളത്തിൽ ഇന്ന് 593​ പേര്‍ക്ക്​ കോവിഡ്,364 പേര്‍ക്ക് സമ്പർക്കത്തിലൂടെ ​; 204 പേര്‍ക്ക്​ രോഗമുക്തി 

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group