Home covid19 യാത്ര നിയന്ത്രണങ്ങളിൽ ഇളവു വരുത്തി കർണാടക:ഡൽഹി,തമിഴ് നാട് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് ഇനി സർക്കാർ ക്വാറന്റൈൻ വേണ്ട

യാത്ര നിയന്ത്രണങ്ങളിൽ ഇളവു വരുത്തി കർണാടക:ഡൽഹി,തമിഴ് നാട് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർക്ക് ഇനി സർക്കാർ ക്വാറന്റൈൻ വേണ്ട

by admin

ബംഗളുരു : അന്യ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള നിയന്ത്രണങ്ങളിൽ ഇളവു വരുത്തി കർണാടക സർക്കാർ പുതിയ മാർഗ നിർദ്ദേശം പുറത്തിറക്കി .

ഇനി മുതൽ തമിഴ് നാട് ,ഡൽഹി തുടങ്ങിയ അതീവ രോഗ ബാധയുള്ള സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കും രോഗ ലക്ഷണങ്ങളിൽ ഇല്ലെങ്കിൽ സർക്കാർ ക്വാറന്റൈൻ നിര്ബന്ധമില്ല ,മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരെ പോലെ തന്നെ 14 ദിവസം ഹോം ക്വാറന്റൈൻ മതിയാകും എന്നാൽ യാത്രക്കാർ അസുഖ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിൽ അവരെ കോവിഡ് കെയർ സെന്ററുകളിലേക്കു മറ്റും . മഹാരാഷ്ട്രയിൽ നിന്ന് വരുന്നവർക്ക് മാത്രമായിരിക്കും ഇനി മുതൽ നിർബന്ധിത സർക്കാർ ക്വാറന്റൈൻ ,7 ദിവസമാണ് നിലവിൽ അവർക്കുള്ള സർക്കാർ ക്വാറന്റൈൻ സമയം ശേഷം ഹോം ക്വാറന്റൈനിലേക്കു വിടും

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം        

ബംഗളുരുവിൽ അനിയന്ത്രിതമായി കോവിഡ് ബാധ റിപ്പോർട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ലോക്കഡോൺ ഏർപ്പെടുത്തേണ്ടുന്നതിന്റെ ആവശ്യകത ചർച്ച ചെയ്യുന്നതിനും , സ്വീകരിക്കേണ്ടുന്ന പുതിയ മാർഗ നിർദ്ദേശങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്നതിനുമായി മുഖ്യമന്ത്രി ശ്രീ ബി എസ്‌ യെദ്യൂരപ്പ ഇന്ന് സർവ കക്ഷി യോഗം വിളിച്ചിട്ടുണ്ട് കൂടുതൽ വിശദംശങ്ങൾ ചർച്ചയ്ക്കു ശേഷമായിരിക്കും പുറത്തു വിടുക .

“ബംഗളുരു ലോക്ക്ഡൗൺ”,സർവ കക്ഷിയോഗം:പുതിയ മാർഗ നിർദ്ദേശങ്ങളും നിലവിൽ വന്നേക്കും

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group