Home Featured നെറ്റ്ഫ്ലിക്സ് പ്രതിമാസ നിരക്കുകള്‍ കുത്തനെ കുറച്ചു

നെറ്റ്ഫ്ലിക്സ് പ്രതിമാസ നിരക്കുകള്‍ കുത്തനെ കുറച്ചു

by കൊസ്‌തേപ്പ്

മുംബൈ: ജനപ്രിയ ഒടിടി സേവനമായ നെറ്റ്ഫ്ലിക്സ് ഇന്ത്യയിലെ പ്രതിമാസ നിരക്കുകള്‍ കുത്തനെ കുറച്ചു. മറ്റു ഒടിടി സര്‍വീസുകള്‍ നിരക്കുകള്‍ കുത്തനെ കൂട്ടിയ സമയത്താണ് നെറ്റ്‌ഫ്ലിക്സ് നിരക്കുകള്‍ കുറച്ച്‌ വരിക്കാരെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുന്നത്. നിലവില്‍ 199 രൂപയുടെ നെറ്റ്ഫ്ലിക്സ് മൊബൈല്‍ പ്ലാന്‍ 25 ശതമാനം നിരക്ക് കുറച്ച്‌ 149 രൂപയിലെത്തി. നിലവില്‍ 499 രൂപയുടെ നെറ്റ്ഫ്ലിക്സ് ബേസിക് പ്ലാന്‍ 60 ശതമാനം കുറവോടെ 199 രൂപയിലെത്തി. അതേസമയം, 649 രൂപയുടെ നെറ്റ്ഫ്ലിക്സ് സ്റ്റാന്‍ഡേര്‍ഡ് 499 രൂപയായും കുറഞ്ഞു. ഈ അക്കൗണ്ട് ഒരേസമയം രണ്ട് പേര്‍ക്ക് ഉപയോഗിക്കാം. 799 രൂപയുടെ നെറ്റ്ഫ്ലിക്സ് പ്രീമിയം 649 രൂപയായും നിരക്ക് പരിഷ്കരിച്ചിട്ടുണ്ട്. ഈ അക്കൗണ്ട് ഒരേസമയം 4 പേര്‍ക്ക് ഉപയോഗിക്കാം.

നിലവില്‍ നെറ്റ്ഫ്ലിക്സ് അക്കൗണ്ടുള്ളവര്‍ക്ക് ഇന്ന് തന്നെ പുതിയ പ്ലാനുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. അടുത്ത തവണ ലോഗിന്‍ ചെയ്യുമ്ബോള്‍ വരിക്കാര്‍ക്ക് പുതിയ നിരക്കുകളുടെ മാറ്റം സംബന്ധിച്ചുള്ള അറിയിപ്പ് ലഭിക്കും. നിലവിലെ പ്ലാന്‍ അപ്‌ഗ്രേഡ് ചെയ്യുകയോ അല്ലെങ്കില്‍ മറ്റൊരു പ്ലാന്‍ തിരഞ്ഞെടുക്കുകയോ ചെയ്യാം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group