Home covid19 ജീവനക്കാരില്‍ ഒരാളുടെ ബന്ധുവിന് കൊവിഡ്; മൈസൂര്‍ കൊട്ടാരം അടച്ചു, ശനിയും ഞായറും അണുനശീകരണം

ജീവനക്കാരില്‍ ഒരാളുടെ ബന്ധുവിന് കൊവിഡ്; മൈസൂര്‍ കൊട്ടാരം അടച്ചു, ശനിയും ഞായറും അണുനശീകരണം

by admin

മൈസൂര്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മൈസൂര്‍ കൊട്ടാരം അടച്ചു. ജീവനക്കാരില്‍ ഒരാളുടെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് കൊട്ടാരം അടച്ചത്. അണുനശീകരണം നടത്തിയ ശേഷമേ ഇനി തുറക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

bangalore malayali news portal join whatsapp group

‘റൂമില്‍ മാത്രമല്ല, ശരീരത്തെയും കൂളാക്കും’ ശരീരത്തില്‍ ധരിക്കാന്‍ സാധിക്കുന്ന എസിയും വിപണയില്‍

കൊവിഡ് വ്യാപകമാവുന്ന സാഹചര്യത്തില്‍ കൊട്ടാരത്തില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം നേരത്തെ വിലക്കിയിരുന്നു. ജീവനക്കാരന്റെ ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ശനിയും ഞായറും അണുനശീകരണം നടത്താനാണ് തീരുമാനം. ശേഷം തിങ്കളാഴ്ച കൊട്ടാരം തുറക്കുകയും ചെയ്യും.

അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം എട്ടുലക്ഷം കടന്നു. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 8,20,916 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 27,114 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിത്. മരണം 22,123 ആയി. 519 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്.

 കൊവിഡിന് എതിരെയുള്ള വാക്‌സിൻ അടുത്തവർഷമെ ലഭ്യമാകൂ; വിദഗ്ധ സംഘം പാർലമെന്ററി സമിതിയോട്; ഓഗസ്റ്റ് 15നെ കുറിച്ച് പരാമർശമില്ല 

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group