Home തിരഞ്ഞെടുത്ത വാർത്തകൾ കൊല്ലത്ത് വീണ്ടും ഷിഗെല്ല; സ്ഥിരീകരിച്ചത് ഏഴ് വയസ്സുകാരന്

കൊല്ലത്ത് വീണ്ടും ഷിഗെല്ല; സ്ഥിരീകരിച്ചത് ഏഴ് വയസ്സുകാരന്

by ടാർസ്യുസ്

കൊല്ലത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. കൊല്ലം പോരുവഴി സ്വദേശിയായ ഏഴ് വയസ്സുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്.ഏഴാംമൈല്‍ സെൻ്റ് തോമസ് റെസിഡൻസ് സെൻട്രല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയ്ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഒന്നര ആഴ്ച മുൻപ് ഇതേ സ്കൂളിലെ നൂറിലധികം വിദ്യാർത്ഥികള്‍ക്ക് കൂട്ടത്തോടെ ഭക്ഷ്യവിഷബാധയേറ്റിരുന്നു. സ്കൂളില്‍ വിതരണം ചെയ്ത, പുറത്തു നിന്നെത്തിച്ച കുടിവെള്ളത്തില്‍ നിന്നായിരുന്നു കുട്ടികള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടത്. സംഭവത്തെ തുടർന്ന് താത്കാലികമായി അടച്ച സ്കൂള്‍ ഇതുവരെ തുറന്നിട്ടില്ല. സംഭവം നടന്നിട്ടും സ്‌കൂളിന് എതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തതിന് എതിരെ വലിയ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. എസ് എഫ് ഐ പ്രവർത്തകരും സ്കൂളിലേക്ക് മാർച്ച്‌ നടത്തിയിരുന്നു.എന്താണ് ഷിഗെല്ല ?ദഹന വ്യവസ്ഥയുടെ പ്രവർത്തനത്തെ ബാധിക്കുന്ന അണുബാധയാണ് ഷിഗെല്ല. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും എളുപ്പത്തില്‍ പടരുന്ന രോഗമായതിനാല്‍ കുട്ടികളും അവശ വിഭാഗത്തില്‍ പെടുന്നവരും പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പകർച്ചവ്യാധികളെ പിടിച്ചുകെട്ടാൻ സാധിക്കാത്ത ആരോഗ്യ വകുപ്പിന് എതിരായി ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group