Home കർണാടക ബെംഗളൂരിവില്‍ സിംഗിള്‍ ലൈഫ് , മാസ ചെലവ് 1.83 ലക്ഷം രൂപ..കണ്ണുതള്ളി സോഷ്യല്‍ മീഡിയ, ചര്‍ച്ച

ബെംഗളൂരിവില്‍ സിംഗിള്‍ ലൈഫ് , മാസ ചെലവ് 1.83 ലക്ഷം രൂപ..കണ്ണുതള്ളി സോഷ്യല്‍ മീഡിയ, ചര്‍ച്ച

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരുവിലെ ഉയർന്നുവരുന്ന ജീവിതച്ചെലവുകള്‍ പലർക്കും വലിയ സാമ്പത്തിക ഭാരമാകുന്നുവെന്നാണ് നിരന്തരം ഉയരുന്ന പരാതികള്‍.വാടക, ഭക്ഷണം, യാത്ര, വിനോദം തുടങ്ങിയ അടിസ്ഥാന ചെലവുകള്‍ എല്ലാം ചേർന്ന് സാധാരണ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ അഞ്ചക്ക ശമ്പളം പോലും മതിയാകുന്നില്ലെന്നതാണ് ചിലരുടെ നിലപാട്. ഇതോടെ നഗരത്തില്‍ സുഖകരമായി ജീവിക്കാൻ യഥാർത്ഥത്തില്‍ എത്ര വരുമാനം വേണമെന്ന ചോദ്യവും ചിലർ ഉയർത്തുന്നു.ഇതിനിടയിലാണ് ഉയർന്ന ജീവിതച്ചെലവുകള്‍ അതിശയോക്തിയല്ലെന്ന് സൂചിപ്പിക്കുന്ന ഒരു യുവതിയുടെ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.@bloomingalchemy_nee എന്ന ഇൻസ്റ്റഗ്രാം പ്രൊഫൈലിലൂടെയാണ് യുവതി തൻ്റെ ചെലവുകള്‍ വിശദീകരിച്ചത്.

ബെംഗളൂരില്‍ മെയ് മാസത്തെ തൻ്റെ ചെലവുകള്‍ എന്ന തലക്കെട്ടോടെയാണ് അവർ കണക്കുകള്‍ പങ്കുവെച്ചത്. ഒറ്റയ്ക്കാണ് താൻ താമസിക്കുന്നതെന്ന് യുവതി പറയുന്നു. മാസത്തിലെ വരവും ചെലവും അവർ വിശദമാക്കുന്നുണ്ട്. 2BHK അപ്പാർട്ട്‌മെന്റിന് 45,000 രൂപയാണ് വാടക. വൈദ്യുതി ബില്ലിന് 3,250 രൂപയും സ്വിഗ്ഗി ഓർഡറുകള്‍ക്ക് 7,500 രൂപയും ചെലവായി. കുക്കിന് 6,000 രൂപയും വീട്ടുജോലിക്കാരിക്ക് 4,000 രൂപയും ഉബർ യാത്രകള്‍ക്ക് 8,000 രൂപയും ചെലവായിട്ടുണ്ട്.കഫേകള്‍, ഔട്ടിംഗുകള്‍, വിനോദങ്ങള്‍ എന്നിവയ്ക്കായി 60,000 രൂപയും ഷോപ്പിംഗിനായി 50,000 രൂപയും ചെലവായതായി യുവതി പറയുന്നു. ഇതോടെ മേയ് മാസത്തിലെ ആകെ ചെലവ് 1,83,750 രൂപയായി. ഈ തുകയില്‍ നിക്ഷേപങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബെംഗളൂരില്‍ ഒറ്റയ്ക്ക് താമസിക്കുന്നു. ഞാൻ തന്നെയാണോ ബെംഗളൂരു ഇക്കോണമിയെ ഫണ്ടുചെയ്യുന്നത്? എന്ന ചോദ്യത്തോടെയാണ് അവർ കുറിപ്പ് അവസാനിപ്പിക്കുന്നത്.അതേസമയം യുവതിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമൻ്റ് ചെയ്യുന്നത്. ഇത്രയും ഉയർന്ന ചെലവുകളില്‍ അത്ഭുതം പ്രകടിപ്പിക്കുകയാണ് പലരും.

മറ്റുചിലർ ബെംഗളൂരുവിലെ യഥാർത്ഥ ജീവിതച്ചെലവുകളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ചു. “ഒരു മാസം 1.1 ലക്ഷം രൂപ ഷോപ്പിംഗിനും ഔട്ടിംഗിനുമോ?” എന്നായിരുന്നു ഒരാള്‍ കുറിച്ചത്.ഇതിനിടെ, ബെംഗളൂരുവില്‍ താമസിക്കുന്ന ഒരു മില്ലേനിയല്‍ ദമ്പതികളും അവരുടെ മാസചെലവുകള്‍ പങ്കുവെച്ച്‌ ശ്രദ്ധ നേടി. കുടുംബമായി താമസിക്കുന്ന ഇവർ, മെയ് മാസത്തില്‍ 1.66 ലക്ഷം രൂപ ചെലവായെന്നാണ് പറയുന്നത്. വാടകയും യൂട്ടിലിറ്റികളും തന്നെയാണ് ഇവരുടെ ബജറ്റിലെ ഏറ്റവും വലിയ ഭാഗം. അതേസമയം സാമാന്യം നല്ല ജീവിതം ബെംഗളൂരില്‍ ജീവിക്കണമെങ്കില്‍ രണ്ട് ലക്ഷത്തിന് അടുത്ത് മാസത്തില്‍ ചെലവാകുമെന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ ജീവിത ചെലവ് നിയന്ത്രിക്കാനായാല്‍ ബെംഗളൂരില്‍ മികച്ച ജീവിതം തന്നെ നയിക്കാമെന്ന് ചൂണ്ടിക്കാട്ടുന്നവരും കുറവല്ല.

You may also like

error: Content is protected !!
Join Our WhatsApp Group