Home Featured ഹൈവേ കൊള്ള വീണ്ടും!; മലയാളി വ്യവസായിയുടെ തലയ്ക്കടിച്ച്‌ പണവും വാഹനവും കവര്‍ന്നു

ഹൈവേ കൊള്ള വീണ്ടും!; മലയാളി വ്യവസായിയുടെ തലയ്ക്കടിച്ച്‌ പണവും വാഹനവും കവര്‍ന്നു

by admin

കർണാടകത്തില്‍ വടകര സ്വദേശിയായ മലയാളി വ്യവസായിയെ റോഡില്‍ തടഞ്ഞുനിർത്തി ആക്രമിച്ച്‌ പണവും ഫോണും കൊള്ളയടിച്ചു.അക്രമിസംഘത്തിലെ ഒരാള്‍ പിടിയിലായി. ബുധനാഴ്ച രാവിലെ 11.30ഓടെ പെരുമ്ബാടിക്കും ഗോണിക്കൊപ്പയ്ക്കുമിടയിലാണു സംഭവം. പെരുമ്ബാടി -ഹുൻസൂർ വഴി മൈസൂരിലേക്ക് പോകുകയായിരുന്ന വടകര സ്വദേശി അബ്ബാസിനെയാണ് പിന്തുടർന്ന് എത്തിയ അക്രമിസംഘം കാർ തടഞ്ഞുനിർത്തി ആക്രമിച്ചത്.മഹാരാഷ്‌ട്ര രജിസ്ട്രേഷൻ കാറില്‍ എത്തിയ സംഘം മാതാ പെട്രോള്‍ പമ്ബിനു സമീപം ആളൊഴിഞ്ഞ സ്ഥലത്തുവച്ച്‌ കാർ തടഞ്ഞു നിർത്തി അബ്ബാസിനോടു പണം ആവശ്യപ്പെടുകയായിരുന്നു.

വാഹനത്തിന്‍റെ ഗ്ലാസ് താഴ്ത്തിയതും അക്രമികളിലൊരാള്‍ വടികൊണ്ട് തലയ്ക്കടിച്ചു. ബോധം നഷ്‌ടപ്പെട്ട അബ്ബാസിനെ വഴിയില്‍ ഉപേക്ഷിച്ച അക്രമിസംഘം വാഹനവും പണവും ഫോണുമായി കടന്നുകളയുകയായിരുന്നു. അതുവഴി വന്ന പിക്കപ്പ് വാൻ ഡ്രൈവറാണു തലയില്‍ രക്തം ഒഴുകിനില്‍ക്കുന്ന അബ്ബാസിനെ സഹായിക്കുന്നത്.ഡ്രൈവറുടെ ഫോണ്‍ വാങ്ങി നാട്ടിലെ ബന്ധുവിനെ വിവരം അറിയിക്കുകയും കാർ ജിപിഎസ് സംവിധാനം ഉപയോഗിച്ച്‌ ഓഫാക്കുകയും ചെയ്തു. ഇതോടെയാണ് അക്രമിസംഘം വാഹനം ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞത്.

ഇതിനിടെ അക്രമിസംഘത്തിലെ ഒരാള്‍ പൊന്നംപേട്ട ഗോണിക്കോപ്പ റോഡില്‍ പോലീസിന്‍റെ പിടിയിലായി. മറ്റു പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.കേരളത്തില്‍ ഹോട്ടല്‍ വ്യാപാരം നടത്തിവന്നിരുന്ന അബ്ബാസ് ദീപാവലി ആവശ്യങ്ങള്‍ക്കായി കടയിലേക്കു സാധങ്ങള്‍ വാങ്ങാനായി മൈസൂരുവിലേക്കു പോകുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ അബ്ബാസിനെ പിക്കപ്പ് വാനില്‍ ഗോണിക്കൊപ്പയിലെ സർക്കാർ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്‍കി. ഗോണിക്കൊപ്പ പോലീസ് ഓഫീസർ പ്രദീപ് കുമാർ, വീരാജ്പേട്ട ക്രൈം പോലീസ് ഓഫീസർ വി.എസ്. വാണി , പൊന്നംപേട്ട ക്രൈം പോലീസ് ഓഫീസർ ജി. നവീൻ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം അക്രമികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു.

ഹൈവേയിലെ കൊള്ള തുടർക്കഥ : അബ്ബാസിനും റാഡിഷിനും നേരിടേണ്ടിവന്നത് ഒറ്റപ്പെട്ട സംഭവമല്ല . ഇതിന് മുൻപും മൈസൂരു- വീരാജ്പേട്ട റോഡില്‍ ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ പിന്തുടർന്ന് എത്തുന്ന അക്രമിസംഘം ഇത്തരത്തില്‍ വാഹനം ആക്രമിച്ച്‌ പണവും വിലപ്പെട്ട വസ്തുക്കളും കൊള്ളയടിക്കുന്നതായി നിരവധി പരാതികള്‍ നിലവിലുണ്ട്.പൊതുവെ രാത്രികാലങ്ങളിലാണ് ഇത്തരം അക്രമി സംഘങ്ങള്‍ എത്തുന്നത്. ബസുകള്‍ ഉള്‍പ്പെടെ സംഘം അക്രമിക്കാറുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

എന്നാല്‍, ഇപ്പോള്‍ പകല്‍സമയത്തുപോലും അക്രമികള്‍ വാഹനം തടഞ്ഞു നിർത്തി ആക്രമണം ആരംഭിച്ചിരിക്കുകയാണ്.ഉത്സവകാലങ്ങളില്‍ കേരളത്തിലേക്കു കുടുംബമായി യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നു പോലീസ് നിർദേശമുണ്ട്. അക്രമി സംഘം വാഹനം റോഡിനു കുറുകെ ഇട്ടും റോഡില്‍ ഗതാഗത തടസം സൃഷ്ടിച്ചുമാണു കൊള്ള നടത്തുന്നത്.

ടിക്കറ്റെടുത്തശേഷം മെട്രോയില്‍ കയറി യാചന നടത്തി യുവാവ്, ഇതങ്ങന സംഭവിച്ചു എന്ന് നെറ്റീസണ്‍സ്

കൗതുകമുണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. ഇപ്പോഴിതാ ബെംഗളൂരു ഗ്രീന്‍ ലൈന്‍ മെട്രോയില്‍ നിന്നും പുറത്തുവരുന്ന വീഡിയോയാണ് യാത്രക്കാരെയും നെറ്റീസണ്‍സിനെയും അമ്ബരപ്പിച്ചിരിക്കുന്നത്.സംഭവം എന്താണന്നല്ലേ? ടിക്കറ്റെടുത്ത ശേഷം ഒരു യുവാവ് മെട്രോയില്‍ കയറി യാചന നടത്തിയതാണ് ആളുകളെ ഞെട്ടിച്ചത്. ഇതങ്ങനെ സംഭവിച്ചു? ശ്രീരാംപുര സ്‌റ്റേഷന് സമീപത്ത് നിന്ന് ഓടുന്ന ട്രെയിനിനുള്ളില്‍ ഒരാള്‍ യാചിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ സമൂഹ മാധ്യമ ഉപയോക്താക്കളും ഞെട്ടി.

ഇതെങ്ങനെ സാധിച്ചു? അതും മെട്രോയില്‍ എന്നാണ് പലരും ചോദിച്ചത്.മെട്രോയിലെ ഒരു യാത്രക്കാരന്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ചത്. ഒരു നീല ഷര്‍ട്ടും ബ്രൗണ്‍ നിറത്തിലുള്ള ടീ ഷര്‍ട്ടും ധരിച്ച ഒരാള്‍ മെട്രോയിലെ ഒരോ യാത്രക്കാരന്റെയും അടുത്ത് പോയി കൈ നീട്ടി യാചിക്കുന്നത് വീഡിയോയില്‍ കാണാം. ആരും തന്നെ അയാള്‍ക്ക് പണം കൊടുക്കാന്‍ തയ്യാറായില്ല. പലരും തങ്ങളുടെ മൊബൈലില്‍ നിന്നും മുഖം ഉയര്‍ത്താന്‍ പോലും തയ്യാറായില്ലെന്നതാണ് സത്യം.

അതേസമയം മറ്റ് ചിലര്‍ അമ്ബരപ്പോടെ യാചകനെ നോക്കുന്നതും വീഡിയോയില്‍ കാണാം. യാചകന്‍ നടന്ന് പോയതി പിന്നാലെ രണ്ട് പോലീസുകാരും അയാള്‍ പോയ ഭാഗത്തേക്ക് നടക്കുന്നതും വീഡിയോയില്‍ കാണാം.നിമിഷ നേരങ്ങള്‍ക്കുള്ളില്‍ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിച്ചു, നിരവധി ഉപയോക്താക്കള്‍ ആശങ്കയും വിമര്‍ശനവും പ്രകടിപ്പിച്ചു.

ശുചിത്വത്തിനും മറ്റും ഏറെ പേരുകേട്ട നമ്മ മെട്രോ പോലുള്ള പൊതുഗതാഗത സംവിധാനങ്ങളില്‍ പ്രതീക്ഷിക്കുന്ന സുരക്ഷയെയും അച്ചടക്കത്തെയും ഇത്തരം സംഭവങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നുവെന്ന് പലരും സമൂഹ മാധ്യമങ്ങളില്‍ എഴുതി. എല്ലാ വഴികളിലും സുരക്ഷാ പരിശോധനകള്‍ ഉണ്ടായിരുന്നിട്ടും അയാള്‍ക്ക് എങ്ങനെ മെട്രോയില്‍ കയറാന്‍ കഴിഞ്ഞുവെന്ന് നെറ്റിസണ്‍മാര്‍ ചോദ്യം ചെയ്തു. അതേസമയം മറ്റ് ചിലര്‍ നമ്മ ബെംഗളൂരുവില്‍ മുമ്ബും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കുറിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group