ബംഗളൂരു: ആർഎസ്‌എസ് പ്രവർത്തനം നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രിക്ക് കത്തെഴുതി. പിന്നാലെ കർണാടക ഗ്രാമവികസന പഞ്ചായത്തീരാജ് വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെക്കെതിരെ വധഭീഷണി.പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. മഹാരാഷ്ട്ര സ്വദേശിയായ ദാനപ്പ നരോണിനെയാണ് കർണാടക പൊലീസ് പിടികൂടിയത്.സർക്കാർ സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും ആർഎസ്‌എസ് പ്രവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്തെഴുതിയിരുന്നു. ആർഎസ്‌എസിന്റെ പ്രവർത്തനങ്ങള്‍ ‘ഭരണഘടനയുടെ ആത്മാവിന് വിരുദ്ധമാണ്’ എന്ന് ഖാർഗെ കത്തില്‍ വാദിച്ചിരുന്നു. കത്ത് പരസ്യമായതിന് പിന്നാലെയാണ് മന്ത്രിക്ക് ഫോണില്‍ വധഭീഷണി എത്തിയത്. വിളിച്ചയാള്‍ ഖാർഗെയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.പ്രിയങ്ക് ഖാർഗെ എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ തനിക്ക് ധാരാളം ഭീഷണി സന്ദേശങ്ങള്‍ വരുന്നതായി അറിയിച്ചിരുന്നു. “യുവാക്കളുടെയും കുട്ടികളുടെയും മനസ്സില്‍ മാലിന്യം നിറയ്ക്കാൻ ആർഎസ്‌എസ് പ്രവർത്തിക്കുന്നുവെന്ന് ഞാൻ പറഞ്ഞു. ആ മാലിന്യം എങ്ങനെയിരിക്കും എന്നതിന്റെ ഒരു ചെറിയ സാമ്ബിള്‍ ഇതാ…” ഒരു ഓഡിയോ ക്ലിപ് പങ്കുവെച്ചുകൊണ്ട് പ്രിയങ്ക് ഖാർഗെ കുറിച്ചു.പ്രതിയായ ദാനപ്പ മഹാരാഷ്ട്ര സോലാപൂർ സ്വദേശിയാണ്. ലത്തൂരില്‍വെച്ചാണ് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ഐടി ആക്ടിലെയും ഭാരതീയ ന്യായ സംഹിതയിലെയും വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ദാനപ്പയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ സമാനമായ മറ്റു കേസുകള്‍ നിലവിലുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡിസിപി അക്ഷയ് എച്ച് മചീന്ദ്ര പറഞ്ഞു