Home covid19 ബാംഗ്ലൂർ ലോക്ക്ഡൗൺ: നാളെ മുതൽ ബാംഗ്ലൂരിൽ ബസുകളും ഓടില്ല

ബാംഗ്ലൂർ ലോക്ക്ഡൗൺ: നാളെ മുതൽ ബാംഗ്ലൂരിൽ ബസുകളും ഓടില്ല

by admin

ബെംഗളൂരു : ബെംഗളൂരു മെട്രോപൊളിറ്റൻ ഏരിയ, ബെംഗളൂരു അർബൻ, ബെംഗളൂരു ഗ്രാമീണ ജില്ലകളിൽ ലോക്ക്ഡൗണിനെ തുടർന്ന് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി) ജൂലൈ 15 മുതൽ ജൂലൈ 21 വരെ ബസ് സർവീസ് നിർത്തിവച്ചു. അവശ്യ സേവനങ്ങൾ പ്രവർത്തിക്കുന്നതിന് കോർപ്പറേഷൻ അനുമതി നൽകി.

ഇന്ന് രാത്രി മുതൽ ബെംഗളൂരുവിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തും. കർണാടക സർക്കാർ ജൂലൈ 31 വരെ കണ്ടയ്നമെന്റ് സോണുകളിൽ ലോക്ക്ഡൗൺ നീട്ടിയിട്ടുണ്ട്. ധാർവാഡ്, ദക്ഷിണ കന്നഡ, കലബുരഗി എന്നിവിടങ്ങളിലും സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 2738 പുതിയ കൊറോണ വൈറസ് കേസുകളും 73 കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മൊത്തം കൊറോണ വൈറസ് പോസിറ്റീവ് കേസുകൾ 41,581 ഉം മരണസംഖ്യ 757 ഉം ആണ്. 545 കോവിഡ് രോഗികളെ ഐസിയുവിൽ പ്രവേശിപ്പിച്ചു. കൊറോണ വൈറസിനായി കർണാടക സർക്കാർ സംസ്ഥാനത്തൊട്ടാകെ 8,56,148 പരിശോധനകൾ നടത്തി

ബംഗളൂരുവില്‍ ലോക്​ഡൗണ്‍ നീട്ടില്ലെന്ന് യെദിയൂരപ്പ

bangalore malayali news portal join whatsapp group
ലോക്ക്ഡൗൺ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി:അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക്  രാവിലെ 5 മുതൽ ഉച്ചയ്‌ക്കു 12 മണിവരെ മാത്രം തുറക്കാൻ അനുമതി   

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group