ബെംഗളൂരു : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ലാൽബാഗ് പുഷ്പമേള 16-ന് ആരംഭിക്കും. വാല്മീകി മഹർഷിയാണ് ഇത്തവണത്തെ വിഷയം. മഹർഷിയുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ പുഷ്പങ്ങളിൽത്തീർത്ത മാതൃകകളുണ്ടാകും. 217-ാമത് പുഷ്പമേളയാണ് ഇത്തവണത്തേത്.എല്ലാ വർഷവും റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയോടനുബന്ധിച്ചാണ് ഹോർട്ടികൾച്ചർ വകുപ്പ് ലാൽബാഗിൽ പുഷ്പമേള സംഘടിപ്പിക്കുന്നത്.
11 ദിവസമാണ് മേളയുണ്ടാവുക. കേരളമുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പുഷ്‌പപ്രേമികൾ ലാൽബാഗ് പുഷ്പമേള കാണാനെത്താറുണ്ട്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പുഷ്പമേളയിൽ ഡോ. ബി.ആർ. അംബേദ്കറായിരുന്നു വിഷയം.
ഭാര്യയുമായുള്ള ബിസിനസ് തര്‍ക്കം, വിവാഹമോചനക്കേസ് നടക്കുന്നതിനിടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
വിവാഹമോചന കേസ് പുരോഗമിക്കവെ ഭർത്താവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ കഫെ ഉടമ കൂടിയായ പുനീത് ഖുറാനയാണ് ജീവനൊടുക്കിയത്.ഡല്‍ഹി കല്യാണ്‍ വിഹാറിലെ സ്വന്തം വീട്ടില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഖുറാനയും ഭാര്യയും ഡല്‍ഹിയില്‍ വുഡ്ബോക്സ് കഫേ സംയുക്തമായി നടത്തിവരികയായിരുന്നു. വിവാഹമോചനത്തോടൊപ്പം ഈ കഫെയിലെ ഉടമസ്ഥ തർക്കവും ഇവർക്കിടയിലുണ്ടായിരുന്നു. ബിസിനസുമായി ബന്ധപ്പെട്ടുള്ള തർക്കത്തിന്റെ ഓഡിയോ സന്ദേശം പുറത്തുവന്നിട്ടുണ്ട്.താനിപ്പോഴും ബിസിനസ് പാർട്ടണറാണെന്നും തരാനുള്ളത് തന്നുതീർക്കണമെന്നും ഭാര്യ ഖുറാനയോട് പറയുന്നത് ഓഡിയോയില്‍ വ്യക്തമാണ്. 2016ലായിരുന്നു ഇവരുടെ വിവാഹം.
ബെംഗളൂരുവിലെ ടെക്കി യുവാവ് അതുല്‍ സുരേഷിന്റെ ആത്മഹത്യയും മരിക്കും മുമ്ബുള്ള വീഡിയോ സന്ദേശവുംവലിയ ചർച്ചയാകുയും ചെയ്തിരുന്നു. .ഇതോടെ രാജ്യത്തെ പുരുഷൻമാർ അനുഭവിക്കുന്ന കഷ്ടപ്പാടുകളും പുറത്തുവരണം എന്ന തരത്തിലുള്ള ക്യാംപെയ്നുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി. അതുലിന്റെ ഭാര്യ, ഭാര്യാ മാതാവ്, ഭാര്യ സഹോദരൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.