Home കർണാടക ബെംഗളൂരുവില്‍ ദാരുണ സംഭവം: ലിവ്-ഇൻ പങ്കാളിയെ കഴുത്തു ഞെരിച്ചു കൊന്നു; 27-കാരൻ അറസ്റ്റില്‍

ബെംഗളൂരുവില്‍ ദാരുണ സംഭവം: ലിവ്-ഇൻ പങ്കാളിയെ കഴുത്തു ഞെരിച്ചു കൊന്നു; 27-കാരൻ അറസ്റ്റില്‍

by ടാർസ്യുസ്

ബെംഗളൂരു: മല്ലേശ്വരത്ത് യുവാവ് തന്റെ 20-കാരിയായ ലിവ്-ഇൻ പങ്കാളിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഹസ്സൻ ജില്ലയിലെ സക്ലേശ്പൂർ സ്വദേശിയായ ശരത്താണ് (27) പിടിയിലായത്.കൊല്ലപ്പെട്ട അനുഷയും ശരത്തും സക്ലേശ്പൂർ സ്വദേശികളാണ്.ഇൻസ്റ്റാഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. കഴിഞ്ഞ ആറു മാസമായി ബെംഗളൂരു മല്ലേശ്വരത്തെ വാടകവീട്ടില്‍ ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ടാങ്കർ ലോറി ഡ്രൈവറാണ് പ്രതിയായ ശരത്ത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഇരുവരും തമ്മില്‍ വ്യക്തിപരമായ കാര്യങ്ങളെച്ചൊല്ലി തർക്കം ഉണ്ടാവുകയും, ഇതിനിടയില്‍ ശരത്ത് അനുഷയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.സംഭവം തിങ്കളാഴ്ചയോടെയാണ് പുറത്തറിയുന്നത്. കൊലപാതക വിവരം ശരത്ത് തന്റെ അഭിഭാഷകനെ അറിയിക്കുകയായിരുന്നു. അഭിഭാഷകൻ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. ശേഷാദ്രിപുരം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പോലീസ് പിടികൂടി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം അനുഷയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരികയാണെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group