മൈസൂരു : രാജ്യത്തെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മൈസൂരുവിന് അഞ്ചാംസ്ഥാനം. സ്വകാര്യ ട്രാവൽ കമ്പനിയായ ‘മെയ്ക്ക് മൈ ട്രിപ്പ്’ നടത്തിയ ഓൺലൈൻ സർവേ പ്രകാരമാണ് രാജ്യത്തെ മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ മൈസൂരു അഞ്ചാം സ്ഥാനത്തെത്തിയത്. ക്രിസ്മസ് അവധിക്കാലത്ത് നടത്തിയ ഓൺലൈൻ സർവേയുടെ ഫലമാണ് പുറത്തുവിട്ടത്.രാജ്യത്തെ ആദ്യത്തെ കടുവാസങ്കേതമായ ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്ക് പട്ടികയിൽ ഒന്നാംസ്ഥാനം നേടി.
തമിഴ്‌നാട്ടിലെ ഊട്ടി, കേരളത്തിലെ മൂന്നാർ, മധ്യപ്രദേശിലെ ഇന്ദോർ എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.തീരപ്രദേശങ്ങളും വനങ്ങളും സന്ദർശിക്കുകയെന്നതാണ് സഞ്ചാരികൾക്കിടയിൽ ഏറെ പ്രിയമെന്നും സർവേ പറയുന്നു. മൈസൂരുവിലെ മൈസൂർ കൊട്ടാരമാണ് സഞ്ചാരികളുടെ ഇഷ്‌ട വിനോദകേന്ദ്രം. ചാമുണ്ഡി ഹിൽസും ആകർഷണകേന്ദ്രമാണ്.മൈസൂരു കഴിഞ്ഞാൽ ബെംഗളൂരുവും കുടകുമാണ് കർണാടകയിലെ ഇഷ്ടപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളെന്നും സർവേയിൽ പറയുന്നു.
മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് രണ്ട് ടൗണ്‍ഷിപ്പുകള്‍, 1000 sqft വീടുകള്‍, കരാര്‍ ഊരാളുങ്കലിന്
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി രണ്ട് ടൗണ്‍ഷിപ്പ് പദ്ധതികള്‍ പ്രഖ്യാപിച്ച് സർക്കാർ.കോട്ടപ്പടി വില്ലേജിലെ നെടുമ്ബാല എസ്റ്റേറ്റിലെ 58.5 ഹെക്ടർ ഭൂമിയിലും കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 48.96 ഹെക്ടർ ഭൂമിയിലുമാണ് മോഡല്‍ ടൗണ്‍ഷിപ്പ് പദ്ധതി നിലവില്‍ വരുക. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് പുനരധിവാസ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. നെടുമ്ബാല എസ്റ്റേറ്റില്‍ പത്ത് സെന്റ് സ്ഥലത്തും കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ അഞ്ച് സെന്റ് സ്ഥലത്തും 1000 ചതുരശ്ര അടിയിലുള്ള വീടുകളാണ് നിർമിക്കുക. വീടുവെച്ച് നല്‍കുക മാത്രമല്ല, എല്ലാ രീതിയിലും ദുരന്തത്തെ അതിജീവിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോവാനുള്ള ഉപജീവനമാർഗം ഉള്‍പ്പടെയുള്ള പുനരധിവാസം യാഥാർത്ഥ്യമാക്കുകയാണ് ഉദ്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്കൂള്‍, ആശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രം. വാണിജ്യ കെട്ടിടങ്ങള്‍, അംഗൻവാടി, മൃഗാശുപത്രി, മാർക്കറ്റ്, സ്പോർട്സ് ക്ലബ്, ലൈബ്രറി ഉള്‍പ്പടെയുള്ള സൗകര്യങ്ങളോടു കൂടിയ ടൗണ്‍ഷിപ്പ് നിർമിക്കാനാണ് പദ്ധതി. 750 കോടിയാണ് നിർമാണ ചിലവ്. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് ടൗണ്‍ഷിപ്പുകളുടെ നിർമാണച്ചുമതല. കിഫ്കോണിന് ആണ് നിർമാണ മേല്‍നോട്ടം.നെടുമ്ബാലയില്‍ കുന്നിൻ പ്രദേശത്തിന് അനുയോജ്യമായ വിധത്തിലാണ് നിർമാണം നടത്തുക. കാർഷിക സ്വഭാമുള്ള മേഖല ആയതിനാല്‍ അത്തരം ആവശ്യങ്ങള്‍ക്ക് കൂടി ഉപകരിക്കും വിധത്തിലാണ് പത്ത് സെന്റ് സ്ഥലത്ത് ഇവിടെ വീടുകള്‍ നിർമിച്ച് നല്‍കുന്നത്. ഇവിടുത്തെ ഭൂപ്രകൃതി പരിഗണിച്ച് വീടുകളുടെ എണ്ണം കുറവായിരിക്കും.
കല്‍പറ്റയില്‍ അഞ്ച് സെന്റ് സ്ഥലത്താണ് കൂടുതല്‍ വീടുകള്‍ നിർമിക്കുക. ദേശീയ പാതയോട് ചേർന്ന് നിടക്കുന്ന കല്‍പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ വാണിജ്യ ഉപയോഗങ്ങള്‍ക്കുള്ള കെട്ടിടങ്ങളും ഉണ്ടാവും. ക്ലസ്റ്റർ മാതൃകയിലാണ് കല്‍പറ്റയില്‍ വീടുകള്‍ നിർമിക്കുന്നത്. വീടുകളുടെ ഡിസൈനുകള്‍ തയ്യാറാക്കിയിട്ടുണ്ട്. സുസ്ഥിര നിർമാണ രീതിയിലാകും ടൗണ്‍ഷിപ്പിന്റെ നിർമാണം. രണ്ട് നില കെട്ടുന്നതിനുള്ള സൗകര്യം കൂടി വെച്ചുകൊണ്ടാണ് തറ പണിയുക. ടൗണ്‍ഷിപ്പിന്റെ രൂപരേഖയുടെ വീഡിയോ വാർത്താസമ്മേളനത്തില്‍ പ്രദർശിപ്പിച്ചു.