Home Featured കൂട്ടുപുഴ ചെക്ക് പോസ്റ്റ് രാത്രി യാത്ര നിരോധനം ,ക്ലേശത്തിലായി യാത്രക്കാർ , ബാവലിയിലും മുത്തങ്ങയിലും സമയ ക്രമം കർശനം

കൂട്ടുപുഴ ചെക്ക് പോസ്റ്റ് രാത്രി യാത്ര നിരോധനം ,ക്ലേശത്തിലായി യാത്രക്കാർ , ബാവലിയിലും മുത്തങ്ങയിലും സമയ ക്രമം കർശനം

by admin

ബംഗളുരു : അന്തർ സംസ്ഥാന യാത്രയ്ക്കുള്ള നിയന്ത്രണങ്ങളിൽ കേന്ദ്ര സർക്കാർ ഇളവുകൾ വരുത്തിയെങ്കിലും അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ നിയന്ത്രണങ്ങൾ ശക്തമായി തുടരുന്നതിനാൽ അന്തർ സംസ്ഥാന യാത്രയ്ക്കാർ ദുരിതത്തിലാവുകയാണ് .

കേരളത്തിലെത്തുന്നവർക്കുള്ള ക്വാറന്‍റൈന്‍ 14 ദിവസമാക്കി കുറച്ചു;സമ്പര്‍ക്ക പട്ടികയിലുള്ളവർക്കും ക്വാറന്റൈൻ ഇളവുകൾ

രാത്രി യാത്ര നിരോധനം മാക്കൂട്ടം ,ബാവലി ,മുത്തങ്ങ ചെക്ക് പോസ്റ്റുകളിൽ കർശനമായി തുടരുമെന്ന് അറിയിപ്പുണ്ട് . കൂട്ടുപുഴ ചെക്ക് പോസ്റ്റ് വഴി നിലവിൽ വൈകീട്ട് 6 മണി വരെ മാത്രമേ യാത്രകൾക്കനുവധിയുള്ളൂ .ദിനം പ്രതി നിരവധി പേരാണ് വൈകിയെത്തി ദുരിതത്തിലാവുന്നതു . കൂട്ടുപുഴ ചെക്‌പോസ്റ്റിൽ നിന്നും അതിർത്തി കടന്നെത്തുന്നവരെ തൊട്ടടുത്തുള്ള കിളിയന്തറ കോവിഡ് പരിശോധന കേന്ദ്രത്തിൽ പരിശോധനകൾ നടത്തിയതിനു ശേഷം മാത്രമാണ് സംസ്ഥാനാതിർത്തി കടത്തി വിടുന്നത് , ഷോർട് വിസിറ്റ് പാസ്സുമായി വരുന്നവർക്ക് പരിശോധന നടത്തണം .

‘ബെംഗളുരു മെട്രോ ഉടന്‍ സര്‍വീസ് പുനരാരംഭിക്കും’; ജനജീവിതം സാധാരണനിലയിലേക്കെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ


ബാവലി ചെക്ക് പോസ്റ്റ് വഴി രാത്രി 7 മണി വരെയും മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി രാത്രി 9 മണി വരെയും മാത്രമേ യാത്രാനുമതിയുള്ളൂ . കേരളത്തിൽ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ചെക്ക്പോസ്റ്റു കടന്നെത്തുന്നവരെ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കാൻ കേരള സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത് .

കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ ഇനിമുതൽ സേവാ സിന്ധു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയോ, നിര്‍ബന്ധിത ക്വാറന്റൈന് ഇല്ല : നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക സർക്കാർ

എന്നാൽ നിലവിൽ കർണാടകയിലേക്ക് യാത്ര ചെയ്യുന്ന അന്തര്‍ സംസ്ഥാന യാത്രക്കാര്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് വിധേയരാകുകയോ സേവാ സിന്ധു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യേണ്ടതില്ലെന്ന് അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കുള്ള പ്രോട്ടോക്കോള്‍ സംബന്ധിച്ച പുതുക്കിയ കർണാടക സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group