Home covid19 സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കൂടി കോവിഡ്; തിരുവനന്തപുരം ജില്ലയില്‍ മാത്രം അഞ്ഞൂറിലധികം രോഗികള്‍

സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കൂടി കോവിഡ്; തിരുവനന്തപുരം ജില്ലയില്‍ മാത്രം അഞ്ഞൂറിലധികം രോഗികള്‍

by admin

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ഇന്നും രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായിരത്തിന് മുകളിലാണ്. സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 2260 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോവിഡ് മൂലം ഏഴ് മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ചികിത്സയിലായിരുന്ന 2097 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

 സര്‍വകലാശാലകളിലെ അവസാന വര്‍ഷ പരീക്ഷകള്‍ നടത്താം; വിദ്യാര്‍ത്ഥികളുടെ ആവശ്യം തള്ളി സുപ്രീം കോടതി 

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം – 532
മലപ്പുറം – 298
ആലപ്പുഴ – 286
എറണാകുളം – 207
തൃശൂര്‍ – 189
കോഴിക്കോട് – 174
കാസര്‍ഗോഡ് – 157
കൊല്ലം – 156
കണ്ണൂര്‍ – 135
പാലക്കാട് – 127
കോട്ടയം – 126
പത്തനംതിട്ട – 88
ഇടുക്കി – 49
വയനാട് – 19

bangalore malayali news portal join whatsapp group for latest update

സംസ്ഥാനത്ത് ഏഴ് കോവിഡ് മരണം കൂടി

7 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി മുഹമ്മദ് ഫാത്തിമ (70), തിരുവനന്തപുരം കരുമം സ്വദേശി മാടസ്വാമി ചെട്ടിയാര്‍ (80), മലപ്പുറം കടന്നമണ്ണ സ്വദേശിനി മാധവി (77), മലപ്പുറം തിരൂരങ്ങാടി സ്വദേശി അബൂബക്കര്‍ ഖാജി (80), ആഗസ്റ്റ് 23ന് മരണമടഞ്ഞ തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിനി രാജമ്മ (85), ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശി കൃഷ്ണന്‍കുട്ടി (69), ആഗസ്റ്റ് 13ന് മരണമടഞ്ഞ കണ്ണൂര്‍ മയ്യില്‍ സ്വദേശി പി.വി. യൂസഫ് (54), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 274 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

കൂട്ടുപുഴ ചെക്ക് പോസ്റ്റ് രാത്രി യാത്ര നിരോധനം ,ക്ലേശത്തിലായി യാത്രക്കാർ , ബാവലിയിലും മുത്തങ്ങയിലും സമയ ക്രമം കർശനം

സമ്ബര്‍ക്ക രോഗവ്യാപനം വര്‍ധിക്കുന്നു

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 156 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2260 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 229 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 22, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ 6 വീതവും, എറണാകുളം ജില്ലയിലെ 5, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 4 വീതവും, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ 2 വീതവും, കാസര്‍ഗോഡ് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ,

തിരുവനന്തപുരം – 497
മലപ്പുറം – 279
ആലപ്പുഴ – 228
എറണാകുളം- 179
തൃശൂര്‍ – 178
കോഴിക്കോട് – 157
കൊല്ലം – 152
കാസര്‍ഗോഡ് – 144
കോട്ടയം – 120
കണ്ണൂര്‍ – 117
പാലക്കാട് – 98
പത്തനംതിട്ട – 69
ഇടുക്കി – 29
വയനാട് – 13

ഇന്ന് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 2097 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 23,111 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 45,858 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

തിരുവനന്തപുരം – 544
കൊല്ലം – 93
പത്തനംതിട്ട – 49
ആലപ്പുഴ – 150
കോട്ടയം – 82
ഇടുക്കി – 36
എറണാകുളം – 155
തൃശൂര്‍ – 110
പാലക്കാട് – 93
മലപ്പുറം – 345
കോഴിക്കോട് – 106
വയനാട് – 7
കണ്ണൂര്‍ – 134
കാസര്‍ഗോഡ് – 193

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group