മൈസൂരു ദസറയുടെ ഭാഗമായി ഒക്ടോബര്‍ 20 മുതല്‍ 26 വരെ 2000 സ്പെഷല്‍ ബസുകള്‍ ഓടിക്കുമെന്ന് കര്‍ണാടക ആര്‍.ടി.സി അറിയിച്ചു.കേരളം, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, ഗോവ, മഹാരാഷ്ട്ര, പുതുച്ചേരി എന്നിവിടങ്ങളിലേക്കും വിവിധ ജില്ല ആസ്ഥാനങ്ങളിലേക്കുമാണ് ഈ ബസുകള്‍. ബംഗളൂരു-മൈസൂരു റൂട്ടില്‍ 250 ബസുകളും മൈസൂരു നഗരത്തില്‍ സര്‍വിസ് നടത്താൻ 350 ബസുകളും ഏര്‍പ്പെടുത്തും.
നാല് വയസുകാരനായ മകനെ ശ്വാസംമുട്ടിച്ചുകൊന്നു; പിന്നാലെ ഇരു കൈകളിലെയും ഞരമ്ബ് മുറിച്ച ശേഷം മുൻ പ്രവാസി തൂങ്ങി മരിച്ചു
മാന്നാറില്‍ നാല് വയസുകാരനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. കുട്ടംപേരൂര്‍ പതിനൊന്നാം വാര്‍ഡില്‍ ഗുരുതിയില്‍ വടക്കേതില്‍ കൃപാസദനം സൈമണ്‍-സൂസൻ ദമ്ബതികളുടെ മകൻ മിഥുൻകുമാര്‍ (ജോണ്‍-34) ആണ് മകൻ ഡെല്‍വിൻ ജോണിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.ഒൻപത് മണിയോടുകൂടി പള്ളിയില്‍ പ്രാര്‍ത്ഥനക്ക് പോയി മടങ്ങിവന്ന സൈമണും സൂസനും വീടിന്റെ വാതില്‍ തുറന്ന് അകത്ത് കയറിയപ്പോഴാണ് ഇരുവരും മരിച്ച് കിടക്കുന്നതായി കാണുന്നത്. മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഇരു കൈകളിലേയും ഞരമ്ബ് മുറിച്ച ജോണ്‍ സാരിയില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
കുഞ്ഞിന്റെ മൃതദേഹം കട്ടിലിലും മിഥുൻ കെട്ടിത്തൂങ്ങിയ സാരി പൊട്ടി നിലത്തുവീണ നിലയിലും ആണ് കണ്ടത്. മിഥുൻ കുമാറിന്റെ ഭാര്യ സെലിൻ ഒന്നര വര്‍ഷമായി സൗദിയില്‍ നഴ്സാണ്. പത്ത് വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന മിഥുൻ അഞ്ച് വര്‍ഷം മുമ്ബാണ് തിരികെ എത്തിയത്. ഇപ്പോള്‍ പെയിന്റിംഗ് ജോലി ചെയ്ത് വരികയായിരുന്നു. മിഥുന്റെ പിതാവ് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. മാന്നാര്‍ സി.ഐ ജോസ് മാത്യു, എസ്.ഐ അഭിരാം സി.എസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു