തിരുനെല്ലി(വയനാട്): ബസ് യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ആൾ അറസ്റ്റിൽ. മലപ്പുറം പൊന്നാനി പടിഞ്ഞാറകം ഫൈസലി (48) നെയാണ് തിരുനെല്ലി സ്റ്റേഷൻ ഹൗസ് ഓഫീസർ ജി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ഐ.ടി. മേഖലയിൽ ജോലിചെയ്യുന്ന ഫൈസൽ ബംഗളൂരു സൗത്ത് ജെ.പി. നഗർ, ആർ.ബി.ഐ. ലേ ഔട്ട് ബ്രിഗേഡ് ഗാർഡനിയ ബി. 301-ൽ താമസിച്ചുവരുകയാണ്. മലപ്പുറം സ്വദേശിനിയായ കോളേജ് വിദ്യാർഥിനിയുടെ പരാതിപ്രകാരമാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ശനിയാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരിയായിരുന്നു പരാതിക്കാരി. ബസ് തോല്പെട്ടിയിലെത്തിയപ്പോൾ ഫൈസൽ പരാതിക്കാരിയുടെ ദേഹത്ത് കയറിപ്പിടിച്ചെന്നാണ് പരാതി. പരാതിക്കാരിയുടെ പിൻസീറ്റിലായിരുന്നു ഫൈസൽ ഇരുന്നിരുന്നത്.ആദ്യം താക്കീത് ചെയ്തെങ്കിലും പിന്നീടും ഇത് ആവർത്തിച്ചതിനെത്തുടർന്നാണ് ബസ് ജീവനക്കാരുടെ സഹായത്തോടെ യുവതി പോലീസിൽ പരാതിപ്പെട്ടത്. ഫൈസലിനെ സുൽത്താൻ ബത്തേരി കോടതി റിമാൻഡ് ചെയ്തു.
സൈബർ ക്രൈം;ബെംഗളൂരുവിനൽ 9 മാസത്തിനിടെ 470 കോടി രൂപയുടെ നഷ്ടം
ഇന്ത്യയുടെ ഇൻഫർമേഷൻ ടെക്‌നോളജി തലസ്ഥാനമായി കണക്കാക്കപ്പെടുന്ന ബെംഗളൂരു, ഓൺലൈൻ തൊഴിൽ തട്ടിപ്പുകൾ, കൊള്ളയടിക്കൽ, ബിറ്റ്‌കോയിൻ തട്ടിപ്പുകൾ തുടങ്ങിയ സൈബർ തട്ടിപ്പുകളുടെ കേന്ദ്രമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്, ഇരകൾക്ക് പ്രതിദിനം ശരാശരി 1.71 കോടി രൂപ നഷ്ടപ്പെടുന്നതായി സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു.രേഖകൾ പ്രകാരം, നഗരത്തിലെ ആളുകൾക്ക് ഈ വർഷം ഒമ്പത് മാസത്തിനുള്ളിൽ 470 കോടി രൂപയുടെ നഷ്ടം രേഖപെടുത്തി . നഗരത്തിൽ എക്കാലത്തെയും ഉയർന്ന സൈബർ കുറ്റകൃത്യങ്ങൾ 12,615 രേഖപ്പെടുത്തി.