Home Featured കര്‍ണ്ണാടക നിയമസഭ ഹാള്‍ പരിസരത്ത് മന്ത്രിയും ബി ജെ പി എം എല്‍ എയും തമ്മില്‍ പോര്

കര്‍ണ്ണാടക നിയമസഭ ഹാള്‍ പരിസരത്ത് മന്ത്രിയും ബി ജെ പി എം എല്‍ എയും തമ്മില്‍ പോര്

by admin

ബംഗളൂരു കേന്ദ്രവും കര്‍ണ്ണാടകയും ഭരിക്കുന്ന പാര്‍ട്ടിയുടെ മന്ത്രിയും എം എല്‍ എയും വിധാന്‍ സൗധ പരിസരത്ത് നടന്ന വാഗ്വാദം കൈയാങ്കളിയിലെത്തി. നഗര കാര്യ മന്ത്രി കെ സി നാരായണയും ബി ജെ പി നേതാവും കഡുര്‍ എം എല്‍ എയുമായ ബെള്ളി പ്രകാശും തമ്മിലായിരുന്നു പോര്‍വിളി.

കർണാടക കോവിഡ് അപ്ഡേറ്റ് (21-09-2020)

നിയമസഭ സമ്മേളന നടപടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്ബാണ് ഇരുവരും കൊമ്ബുകോര്‍ത്തത്. പാര്‍ട്ടി എം എല്‍ എമാരായ സതീഷ് ജര്‍കിഹോളി, കെ അന്നദാനി എന്നിവര്‍ ചേര്‍ന്ന് രണ്ടു പേരേയും പിടിച്ചുമാറ്റി.

തന്റെ മണ്ഡലവുമായി ബന്ധപ്പെട്ട ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചിട്ടും മന്ത്രി നാരായണ വകുപ്പുതല നടപടി വൈകിക്കുന്നത് പ്രകാശ് പരസ്യമായി ചോദ്യം ചെയ്തതാണ് പ്രകോപനം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group