ബെംഗളൂരു : അമിത ഡിജിറ്റൽ ഉപയോഗത്തിനെതിരേ അവബോധം വളർത്തുക, ആരോഗ്യകരമായ ഡിജിറ്റൽശീലങ്ങൾ കൈവരിക്കാൻ വ്യക്തികളെ സഹായിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ‘ബിയോണ്ട് സ്ക്രീൻ’ പദ്ധതിയുമായി സർക്കാർ. സംസ്ഥാന ഐടി, ബിടി വകുപ്പും ശാസ്ത്രസാങ്കേതികവകുപ്പും ചേർന്ന് ഓൾ ഇന്ത്യ ഗെയിമിങ് ഫെഡറേഷൻ (എഐജിഎഫ്) സഹകരണത്തോടെയാണ് സംരംഭം ആരംഭിച്ചത്.
ഐടി മന്ത്രി പ്രിയങ്ക് ഖാർഗെ ബിയോണ്ട് സ്ക്രീൻ പദ്ധതി ഉദ്ഘാടനംചെയ്‌തു. ഉത്തരവാദിത്വമുള്ള ഡിജിറ്റൽ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ബിയോണ്ട് സ്ക്രീൻസ് സംരംഭമെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റൽ ഉപയോഗം അമിതമായാലുള്ള ദോഷവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് പ്രധാനലക്ഷ്യം.
അടിച്ച് പൂസായി ട്രാക്കില്‍ കിടന്നു; ഉണര്‍ന്നപ്പോള്‍ തലയ്ക്ക് മുകളില്‍ ട്രെയിന്‍ എന്‍ജിന്‍, രണ്ട് പേര്‍ക്ക് അത്ഭുത രക്ഷ
ആലുവയ്ക്കും അങ്കമാലിക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ മദ്യപിച്ച് ബോധരഹിതരായി കിടന്ന രണ്ടുപേര്‍ക്ക് അത്ഭുത രക്ഷ.ശനിയാഴ്ച രാത്രിയാണ് മദ്യപിച്ച് ബോധം മറഞ്ഞ ഇവര്‍ റെയില്‍വേ ട്രാക്കില്‍ കിടന്നത്.ഷാലിമാര്‍ എക്സ്പ്രസ്സിലെ ലോക്കോ പൈലറ്റ് കായംകുളം സ്വദേശി അന്‍വര്‍ ഹുസൈനാണ് രണ്ടുപേരുടെ ജീവന്‍ രക്ഷിച്ചത്.ലോക്കോ പൈലറ്റ് അന്‍വര്‍ പറഞ്ഞത് ഇങ്ങനെ. ‘ആലുവയില്‍ നിന്ന് തൃശ്ശൂര്‍ റൂട്ടിലേക്ക് ട്രെയിന്‍ പുറപ്പെട്ടു. ആലുവ സ്റ്റേഷന്‍ കഴിഞ്ഞ് കുറച്ചുദൂരം പിന്നിട്ടപ്പോഴാണ് ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ റെയില്‍വേ ട്രാക്കില്‍ രണ്ടുപേരെ കണ്ടത്.
ഒരാള്‍ ട്രാക്കില്‍ നില്‍ക്കുന്നു, മറ്റെയാള്‍ ഇരിക്കുന്നു. നില്‍ക്കുന്ന ആള്‍ ഇരിക്കുന്നയാളെ പൊക്കാന്‍ ശ്രമിക്കുന്നത് ദൂരെ നിന്നേ കണ്ടു. പതിവായി ആളുകള്‍ ക്രോസ് ചെയ്യുന്ന സ്ഥലമായതിനാല്‍ അവര്‍ ട്രാക്കില്‍ നിന്ന് മാറുമെന്ന് കരുതി. പക്ഷേ അതുണ്ടായില്ല.ട്രെയിന്‍ ഇവരുടെ 100 മീറ്ററോളം അടുത്തെത്തിയപ്പോള്‍ തന്നെ എമര്‍ജന്‍സി ബ്രേക്കിട്ടു. 50 മീറ്ററോളം അടുത്ത് ട്രെയിന്‍ എത്തിയപ്പോള്‍ ഇരുവരും ട്രാക്കില്‍ കെട്ടിപ്പിടിച്ച് നിന്നു. പിന്നാലെ ബാലന്‍സ് തെറ്റി ട്രാക്കിലേക്ക് തന്നെ വീഴുകയായിരുന്നു. ബ്രേക്കിട്ടിരുന്നതിനാല്‍ ട്രെയിന്‍ സാവധാനം വന്ന് ഇവരുടെ മുകളിലാണ് നിന്നത്. എന്‍ജിന്‍ ഭാഗം ഇരുവരുടെയും ശരീരത്തിന് മുകളിലായി. ട്രെയിന്‍ നിന്നയുടനെ കോ- പൈലറ്റായ സുജിത്ത് സുധാകരന്‍ ടോര്‍ച്ചുമായി ഇറങ്ങിനോക്കി.