Home Featured ജോര്‍ജ് സോറോസ് ബന്ധം: ബംഗളൂരുവില്‍ എട്ടിടങ്ങളില്‍ ഇ.ഡി റെയ്ഡ്

ജോര്‍ജ് സോറോസ് ബന്ധം: ബംഗളൂരുവില്‍ എട്ടിടങ്ങളില്‍ ഇ.ഡി റെയ്ഡ്

by admin

ബംഗളൂരു: ഭരണകക്ഷിയായ ബി.ജെ.പിയും കേന്ദ്ര സർക്കാരും ആരോപണമുനയില്‍ നിർത്തുന്ന അമേരിക്കൻ ശതകോടീശ്വരൻ ജോർജ് സോറോസുമായി ബന്ധമുള്ള എട്ട് കേന്ദ്രങ്ങളില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്.വിദേശ വിനിമയ ചട്ട ലംഘനം ആരോപിച്ചാണ് നടപടി.മനുഷ്യാവകാശം, നീതി, ഉത്തരവാദിത്ത ഭരണം തുടങ്ങിയവക്കായി ആഗോളതലത്തില്‍ വിവിധ സന്നദ്ധ സംഘടനകള്‍ക്ക് സംഭാവന നല്‍കുന്നതിന് ജോർജ് സോറോസ് സ്ഥാപിച്ച ഓപണ്‍ സൈാസൈറ്റി ഫൗണ്ടേഷന്റെ (ഒ.എസ്.എഫ്) ബംഗളൂരു ഓഫിസിലും ഒ.എഫ്.എസുമായി ബന്ധമുള്ള സംഘടനകളുടെ ഓഫിസിലുമായിരുന്നു റെയ്ഡ്.

2020ല്‍ ഇന്ത്യയില്‍ പ്രവർത്തനം അവസാനിപ്പിച്ച ആംനസ്റ്റി ഇനറർനാഷണലിന്റെ മുൻ ഉദ്യോഗസ്ഥർ, ഹ്യൂമൻ റൈറ്റ്സ് വാച്ച്‌ ജീവനക്കാർ എന്നിവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും റെയ്ഡ് നടത്തി. ഒ.എസ്.എഫ് ഇന്ത്യയില്‍ നല്‍കുന്ന സാമ്ബത്തിക സഹായങ്ങള്‍ സംശയാസ്പദമാണെന്ന് ആരോപിച്ച്‌, രാജ്യത്തെ സന്നദ്ധ സംഘടനകള്‍ക്ക് സാമ്ബത്തിക സഹായം നല്‍കുന്നതിന് മുമ്ബ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി തേടണമെന്ന് 2016ല്‍ സർക്കാർ ഉത്തരവിറക്കിയിരുന്നു.

ഇത് മറികടക്കുന്നതിന് ഇന്ത്യയില്‍ ഉപസ്ഥാപനം തുറന്ന് നേരിട്ടുള്ള വിദേശനിക്ഷേപം എന്ന രീതിയിലും കണ്‍സള്‍ട്ടൻസി ഫീസ് എന്ന നിലയിലും ഒ.എഫ്.എസ് ഫണ്ട് എത്തിച്ചുവെന്നാണ് ആരോപണം. ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്‌ട് എന്നിവയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ചേർന്ന് ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന ആരോപിച്ച്‌ ബി.ജെ.പി രംഗത്തെത്തിയിരുന്നു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയെക്കുറിച്ച്‌ ഒഎസ്‌എഫ് പ്രതികരിച്ചിട്ടില്ല. 1999-ലാണ് OSF ഇന്ത്യയില്‍ പ്രവർത്തനം ആരംഭിച്ചത്. ഹംഗേറിയൻ-അമേരിക്കൻ രാഷ്‌ട്രീയ പ്രവർത്തകനും ബിസിനസുകാരനുമായ ജോർജ് സോറോസിന്റെ ഇന്ത്യയിലെ നിക്ഷേപങ്ങളും രാഷ്‌ട്ര താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവർത്തനങ്ങളും നേരത്തെയും വിവാദമായി മാറിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group