മുൻ ബിജെപി സർക്കാരിന്റെ കാലത്ത് സ്ഥാപിതമായ പത്ത് സർവകലാശാലകളില്‍ ഒമ്ബതെണ്ണം അടച്ചുപൂട്ടാൻ കർണാടക സംസ്ഥാന മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചു.ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അധ്യക്ഷനായ ഉപസമിതിയുടെ ആദ്യ യോഗത്തിലാണ് ഈ നിർണായക തീരുമാനം. സർവകലാശാലകളുടെ സാമ്ബത്തിക സ്ഥിതിയെക്കുറിച്ചുള്ള ആശങ്കകളും വികസനമില്ലായ്മയുമാണ് ഇതിലേക്ക് നയിച്ച പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
ഹാസൻ, ചാമരാജനഗർ, ഹാവേരി, കൊടഗു, കൊപ്പല്‍, ബാഗല്‍കോട്ട്, ബെംഗളൂരുവിലെ മഹാറാണി ക്ലസ്റ്റർ, മാണ്ഡ്യ, നൃപതുംഗ എന്നീ സർവകലാശാലകളാണ് അടച്ചുപൂട്ടാൻ സാധ്യതയുള്ളവ. ബിജെപി ഭരണകാലത്ത് ആരംഭിച്ച 10 പുതിയ സർവകലാശാലകളില്‍ ഒരെണ്ണം മാത്രമാണ് പൂർണമായി പ്രവർത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഒമ്ബതെണ്ണം അടച്ചുപൂട്ടാൻ സർക്കാർ തീരുമാനമെടുത്തത്.
ഈ വിഷയത്തില്‍ വ്യക്തിപരമായ അജണ്ടകളില്ലെന്നും വിദ്യാർത്ഥികളുടെ ഭാവിയാണ് പ്രധാനമെന്നും ശിവകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാനത്തെ സർവകലാശാലകളുടെ പ്രവർത്തനം, സാമ്ബത്തിക സ്ഥിതി എന്നിവ പഠിക്കാൻ രൂപീകരിച്ച കാബിനറ്റ് ഉപസമിതിയുടെ തീരുമാനങ്ങള്‍ സംസ്ഥാനത്തിന്റെയും സർവകലാശാലകളുടെയും വിദ്യാർത്ഥികളുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ സർവകലാശാലയ്ക്കും രണ്ട് കോടി രൂപ മാത്രമാണ് ബിജെപി സർക്കാർ അനുവദിച്ചിരുന്നത്. ഭൂമി നല്‍കിയിരുന്നില്ല. മാണ്ഡ്യയിലും ചാമരാജനഗറിലും മൈസൂർ സർവകലാശാലയ്ക്ക് മുൻഗണന നല്‍കിയത് മറ്റ് സർവകലാശാലകളിലെ പ്രവേശനത്തെ പ്രതികൂലമായി ബാധിച്ചു. ഇതുമായി ബന്ധപ്പെട്ട ഒരു ആഭ്യന്തര റിപ്പോർട്ട് തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. തുടർന്ന് ഇതുമായി ബന്ധപ്പെട്ട് പഠിക്കാൻ എന്റെ അധ്യക്ഷതയില്‍ ഒരു കാബിനറ്റ് കമ്മിറ്റി രൂപീകരിച്ചു.
ഞങ്ങള്‍ ശുപാർശകള്‍ അവലോകനം ചെയ്യുകയും ചർച്ച ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതുവരെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടില്ല. അദ്ദേഹത്തിന് ആവശ്യമായ വിവരങ്ങള്‍ നല്‍കിയ ശേഷം കാബിനറ്റ് യോഗത്തില്‍ വിഷയം അവതരിപ്പിക്കും. അതിനുശേഷം വിശദാംശങ്ങള്‍ പൊതുജനങ്ങളുമായി പങ്കുവെക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.ബിദാർ സർവകലാശാല പൂർണമായി പ്രവർത്തിക്കുന്നതും 150 അഫിലിയേറ്റഡ് കോളജുകളുള്ളതും നല്ല വരുമാനം നേടുന്നതുമാണ്. അതിനാല്‍ ഈ സർവകലാശാല തുടർന്നും പ്രവർത്തിക്കും. എന്നാല്‍ മറ്റ് ഒമ്ബത് സർവ്വകലാശാലകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാൻ ഭൂമിയുടെയും ഫണ്ടിന്റെയും ലഭ്യതക്കുറവുണ്ടെന്ന് കണ്ടെത്തി.
കർണാടക സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സമർപ്പിച്ച റിപ്പോർട്ടില്‍, പുതിയ സർവകലാശാലകള്‍ ആരംഭിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും ഓരോ പുതിയ സർവകലാശാലയ്ക്കും കുറഞ്ഞത് 100 ഏക്കറും പരമാവധി 200 ഏക്കർ വരെ ഭൂമി ആവശ്യമാണെന്നും, ഫണ്ടായി ആദ്യ അഞ്ച് വർഷത്തേക്ക് 342 കോടി രൂപ ആവശ്യമാണെന്നും കണക്കാക്കിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉപസമിതി രൂപീകരിച്ചത്.മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ 2023 മാർച്ച് 23-ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് സംസ്ഥാനത്ത് പുതിയ സർവകലാശാലകള്‍ ഉദ്ഘാടനം ചെയ്തത്. കർണാടകയിലെ പൊതു സർവകലാശാലകളില്‍ അധ്യാപകരുടെയും അനധ്യാപകരുടെയും ക്ഷാമം രൂക്ഷമാണെന്നും 10 സർവകലാശാലകളില്‍ ഒരു സ്ഥിര ജീവനക്കാരൻ പോലുമില്ലെന്നും റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.
ഇൻഫോപാര്‍ക്കിനടുത്തെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസം, കഴിച്ച മദ്യമടക്കം ബില്ല് 3 ലക്ഷം; വ്യാജ യുഎൻ പ്രതിനിധി പിടിയില്‍
വ്യാജ യു.എൻ പ്രതിനിധി ചമഞ്ഞ് ഫൈവ് സ്റ്റാർ ഹോട്ടലില്‍ താമസിച്ച് ബില്ല് കൊടുക്കാതെ മുങ്ങുന്നതിനിടെ യുവാവ് പിടിയില്‍.അഹമ്മദാബാദ് സ്വദേശി പർവേസ് മാലിക്കിനെയാണ് ഇൻഫോപാർക്ക് പൊലീസ് പിടികൂടിയത്. മൂന്ന് ലക്ഷം രൂപയുടെ ഹോട്ടല്‍ ബില്ലടക്കാതെ മുങ്ങുന്നതിനിടയിലാണ് പർവേസ് പിടിയിലായത്. ഇൻഫോപാർക്കിന് സമീപത്തെ നോവാറ്റെല്‍ എന്ന ഫൈവ് സ്റ്റാർ ഹോട്ടലില്‍ താമസിച്ചിരുന്ന പ്രതി 3,01,969 രൂപയുടെ ബില്ലടക്കാതെ മുങ്ങാൻ ശ്രമിക്കുകയായിരുന്നു.
യു.എൻ. പ്രതിനിധിയാണ് താനെന്നും ഔദ്യോദിക ആവശ്യത്തിന് വന്നതാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് കഴിഞ്ഞ ജനുവരി 13ന് ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തു താമസം തുടങ്ങിയത്. മുറി വാടകയും,ഭക്ഷണവും മദ്യവും കഴിച്ച വകയില്‍ 3,01,969/-രൂപ ബില്‍ അടക്കാതെ വന്നതിനെ തുടർന്ന്ഹോട്ടല്‍ ജീവനക്കാർക്ക് സംശയം തോന്നി.
തുടർന്ന് നോവാറ്റെല്‍ മാനേജർ അമിത് ഗോസായി ഇൻഫോപാർക്ക് പൊലീസിനെ സമീപിക്കുകയായിരുന്നു. ഒരുമാസം യാത്ര ചെയ്ത വകയില്‍ ഇയാള്‍ സ്വകാര്യ ട്രാവല്‍ ഏജൻസിക്ക് 76948 രൂപ നല്‍കാതെ കബളിപ്പിച്ചതായും പരാതിയുള്ളതായി ഇൻഫോപാർക്ക് പൊലീസ് ഇൻസ്പെക്ടർ സജീവ്കുമാർ പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് സജീവ്കുമാർ പറഞ്ഞു.