Home Featured കന്നഡ ഭാഷയെ അപമാനിക്കുന്ന തരത്തിൽ ഒരു വാക്ക് പോലും പറയരുത്”; കമൽഹാസനെ വിലക്കി ബെംഗളൂരു കോടതി

കന്നഡ ഭാഷയെ അപമാനിക്കുന്ന തരത്തിൽ ഒരു വാക്ക് പോലും പറയരുത്”; കമൽഹാസനെ വിലക്കി ബെംഗളൂരു കോടതി

by admin

ന്യൂഡൽഹി: കന്നഡഭാഷയെ അപമാനിച്ച കേസിൽ നടൻ കമൽഹാസന് മുന്നറിയിപ്പുമായി ബെംഗളൂരു കോടതി. കന്നഡഭാഷയെ അധിക്ഷേപിക്കുന്ന തരത്തിൽ ഇനിയൊരു പരാമർശങ്ങളും നടത്തരുതെന്ന് കോടതി അറിയിച്ചു. ഇത് സംബന്ധിച്ച് കർശന നിർദേശങ്ങൾ വ്യക്തമാക്കുന്ന ഉത്തരവ് കോടതി പുറപ്പെടുവിച്ചു.

കന്നഡ സാഹിത്യ പരിഷത്ത് പ്രസിഡന്റ് മഹേഷ് ജോഷി സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. കേസുമായി ബന്ധപ്പെട്ട് സമൻസ് അയയ്‌ക്കാൻ കോടതി നിർദേശിച്ചു. കേസിൽ കൂടുതൽ വാദം കേൾക്കുന്നതിന് ഓ​ഗസ്റ്റ് 30-ലേക്ക് മാറ്റിയിട്ടുണ്ട്.കന്നഡ ഭാഷയ്‌ക്കും സംസ്കാരത്തിനുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നതിൽ കർശന വിലക്കും ഏർപ്പെടുത്തി.

കന്നഡ ഭാഷ, സാഹിത്യം, ഭൂമി, സംസ്കാരം എന്നിവയ്‌ക്കെതിരെ അപകീർത്തികരമായ രീതിയിൽ പ്രസ്താവനകളോ, പ്രസിദ്ധീകരണങ്ങളോ പോസ്റ്റുകളോ നടത്തരുതെന്നും കോടതി നിർദേശിച്ചു.

റിയോ തത്സുകിയുടെ പ്രവചനം പൊളിഞ്ഞു, ജപ്പാന് നഷ്ടമായത് 3.9 ബില്യണ്‍

ഇക്കുറി ജാപ്പനീസ് മാംഗ ആര്‍ടിസ്റ്റ് റിയോ തത്സുകിയുടെ പ്രവചനം ഫലിച്ചില്ല, പക്ഷേ ജപ്പാന് നഷ്ടം 3.9 ബില്യണ്‍ എന്ന് റിപോർട്ട്.ജൂലൈ 5 ന് പുലര്‍ച്ചെ 4.18ന് ജപ്പാനില്‍ സുനാമിയുണ്ടാകുമെന്നായിരുന്നു പ്രവചനം. ഈ ഭയത്താല്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ജപ്പാനിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതിലൂടെയാണ് ബില്യണ്‍ കണക്കിന് നഷ്ടമുണ്ടായതെന്നാണ് റിപോർട്ടുകള്‍.

ജാപ്പനീസ് മാംഗ ആര്‍ട്ടിസ്റ്റാണ് എഴുപതുകാരിയായ റിയോ തത്സുകി. ഗ്രാഫിക് ഇല്ലുസ്‌ട്രേറ്റ്. മാംഗ എന്ന ഇല്ലുസ്ടേറ്റിലൂടെ കഥ പറയുന്ന ഇവർ പ്രവചനങ്ങള്‍കൊണ്ടാണ് ലോക ശ്രദ്ധ പിടിച്ചു പറ്റുന്നത്.ത്ത് 1999ല്‍ ദി ഫ്യൂച്ചര്‍ ഐ സോ എന്ന പേരില്‍ ഒരു പുസ്തകം പുറത്തിറക്കി. ആദ്യമൊന്നും പുസ്തകത്തിനു വേണ്ടത്ര പ്രചാരം ലഭിച്ചില്ലെങ്കിലും പിന്നീട്, 2011ലെ ജപ്പാനിലെ തൊഹോകു ഭൂകമ്ബവും സുനാമിയും കൃത്യമായി പ്രവചിച്ചതോടെ തെത്സുകിയും അവരുടെ പുസ്തകവും ശ്രദ്ധിക്കപ്പെടുകയായിരുന്നു. തൻ്റെ പ്രവചനങ്ങള്‍ എല്ലാം ചേർത്ത് ഒരു പുസ്തകത്തില്‍ ഒരു കഥ രൂപത്തിലാണ് ഇവർ എഴുതുന്നത്. മിക്കതും അവർ കണ്ട സ്വപ്നങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥയായിരിക്കും.ബാബ വാഗ എന്നാണ് ആരാധകര്‍ റിയോ തത്സുകിയെ വിശേഷിപ്പിക്കുന്നത്. മുൻപ് കൊവിഡ് മഹാമാരി വരുമെന്ന് ഇവർ പ്രവചിച്ചിരുന്നെന്നും പറയപ്പെടുന്നു.

2021ല്‍ പുറത്തിറക്കിയ പുസ്തകത്തിലാണ് 2025 ജൂലൈ 5ന് പുലര്‍ച്ചെ ജപ്പാനില്‍ സുനാമിയുണ്ടാകുമെന്ന് ഇവർ പ്രവചിച്ചത്. കൃത്. 2011ലെ സുനാമിയേക്കാള്‍ അപകടകാരിയായിരിക്കും വരാനിരിക്കുന്ന ദുരന്തം എന്നാണ് തത്സുകി പ്രവചിച്ചത്. എന്നാല്‍ അങ്ങനെ ഒന്ന് സംഭവിച്ചില്ല, പക്ഷേ ദുരന്തം ഭയന്ന് ജപ്പാനിലേക്ക് പോണ്ടെ എന്ന പലരുടെയും തീരുമാനം ജപ്പാൻ്റെ വിനോദ സഞ്ചാരമേഖലയെ കാര്യമായി ബാധിച്ചുവെന്നാണ് റിപോർട്ടുകള്‍.

You may also like

error: Content is protected !!
Join Our WhatsApp Group