Home Featured സ്വകാര്യ സ്ഥാപനങ്ങളില്‍ കന്നഡിഗര്‍ക്ക് സംവരണം; ഉത്തരവ് പുറപ്പെടുവിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

സ്വകാര്യ സ്ഥാപനങ്ങളില്‍ കന്നഡിഗര്‍ക്ക് സംവരണം; ഉത്തരവ് പുറപ്പെടുവിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍

by admin

ബംഗളൂരു: സ്വകാര്യ മേഖലയില്‍ കന്നഡിഗര്‍ക്ക് സംവരണമേര്‍പ്പെടുത്താനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. സ്വകാര്യ മേഖലയില്‍ സി, ഡി വിഭാഗങ്ങളില്‍ കന്നഡിഗര്‍ക്ക് മാത്രം ജോലി നല്‍കാനും എ, ബി വിഭാഗങ്ങളില്‍ നിയമനത്തിന് കന്നഡിഗര്‍ക്ക് മുന്‍ഗണന നല്‍കാനുമുള്ള ഉത്തരവിറക്കാനാണ് യെദിയൂരപ്പ സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ആ ​സു​ന്ദ​ര​നാ​ദം നി​ല​ച്ചു; എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം വി​ട​വാ​ങ്ങി

പാര്‍ലമെന്ററി കാര്യ മന്ത്രി ജെ സി മധുസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ എല്ലാ വ്യവസായ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്ബനികള്‍ക്കും ഉത്തരവ് ബാധകമായിരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കര്‍ണാടകത്തില്‍ കോവിഡ് ബാധിച്ച്‌ കോണ്‍ഗ്രസ് എംഎല്‍എ മരിച്ചു

മെക്കാനിക്, അക്കൗണ്ടന്റ്, ക്ലാര്‍ക്ക്, സൂപ്പര്‍വൈസര്‍, പ്യൂണ്‍ എന്നിവരാണ് സി ഡി വിഭാഗങ്ങളില്‍ വരുന്നത്. മാനേജ്‌മെന്റ് തലത്തിലുള്ള ജീവനക്കാരാണ് എ, ബി വിഭാഗങ്ങളില്‍ ഉണ്ടയിരിക്കുക. സ്വകാര്യ മേഖലയില്‍ കന്നഡിഗര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തി വരികയാണ്. കന്നഡിഗര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി ഇക്കഴിഞ്ഞ ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ 1961 ലെ കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് നിയമത്തില്‍ മാറ്റം വരുത്തിയിരുന്നു.

വേർതിരിക്കാതെ മാലിന്യങ്ങൾ നൽകിയാൽ 1000 രൂപ പിഴ ; പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ തള്ളിയാൽ അറസ്റ്റും

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group