Home തിരഞ്ഞെടുത്ത വാർത്തകൾ ഇഞ്ചക്ഷൻ പേടിച്ച്‌ ഓടിപ്പോയി; പതുങ്ങിനിന്ന് പിടികൂടി നഴ്‌സുമാര്‍, വൈറലായി വീഡിയോ

ഇഞ്ചക്ഷൻ പേടിച്ച്‌ ഓടിപ്പോയി; പതുങ്ങിനിന്ന് പിടികൂടി നഴ്‌സുമാര്‍, വൈറലായി വീഡിയോ

by ടാർസ്യുസ്

ജീവിതത്തില്‍ ചില കാര്യങ്ങളോടുള്ള മനുഷ്യന്റെ ഭയം വളരെ ഭീകരമായിരിക്കും. ചില മനുഷ്യർക്ക് ഇഞ്ചക്ഷനോടുള്ള ഭയം അത്തരത്തിലുള്ളതാണ്.കുട്ടികളിലാണ് ഈ ഭയം അധികമായി കാണപ്പെടുന്നത്. ആശുപത്രികളിലെ ഇഞ്ചക്ഷൻ റൂമില്‍ കയറിയാല്‍ അലറിവിളിക്കുന്നവരാണ് മിക്കകുട്ടികളും. അങ്ങനെ അലറിക്കരയുന്നവരെ സൂത്രം കാട്ടി വലയിലാക്കുന്ന ഡോ‌ക്‌ടർമാരെയും നഴ്‌സുമാരെയും നമ്മള്‍ ധാരാളം വീഡിയോകളില്‍ കണ്ടിട്ടുണ്ട്. അത്തരത്തില്‍ ഇഞ്ചക്ഷൻ എടുക്കുമെന്ന് ഭയന്ന് ആശുപത്രിക്ക് വെളിയിലേക്ക് ഓടിയ കുട്ടിയെ ഒളിച്ചുനിന്ന് പിടികൂടുന്ന നഴ്‌സുമാരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.വീഡിയോയുടെ തുടക്കത്തില്‍ പുറത്തേക്ക് നോക്കി നില്‍ക്കുന്ന നഴ്‌സുമാരെയാണ് കാണാൻ കഴിയുന്നത്. അടുത്ത ഷോട്ടില്‍ ആശുപത്രി ഗേറ്റിന് പുറത്ത് മടിച്ചുമടിച്ചുനില്‍ക്കുന്ന കുട്ടിയെ കാണാം.

പെട്ടെന്ന് തന്നെ കുട്ടിയുടെ പുറകിലൂടെ രണ്ട് നഴ്‌സുമാർ പതുങ്ങിവന്ന് അവളെ പിടികൂടുന്നു. അലറിവിളിച്ചുകരയുന്ന കുട്ടിയെ വളരെ പ്രയാസപ്പെട്ടാണ് അവർ ഇഞ്ചക്ഷൻ റൂമിലെത്തിച്ചത്. ‘വേണ്ടാന്ന് പറ ചേച്ച്‌യേ’ എന്ന് പറഞ്ഞുകൊണ്ടാണ് കുട്ടി കരയുന്നത്. കുറച്ച്‌ സമയങ്ങള്‍ക്ക് ശേഷം ആശുപത്രി കിടക്കയില്‍ ഡ്രിപ് ഇട്ടുകിടക്കുന്ന കുട്ടിയെയാണ് കാണുന്നത്. വീ‌ഡിയോ എടുക്കുന്നത് കാണുമ്പോള്‍ അത് പോസ്റ്റ് ചെയ്യാതിരുന്നാല്‍ നൂറു രൂപ തരാം എന്ന് കാണിക്കുന്നു. ഇഞ്ചക്ഷൻ കണ്ട് പേടിച്ചോടിയതിന്റെ ചമ്മല്‍ ആ മുഖത്ത് കാണാം.’ഈ വിഷു കൊച്ച്‌ തൂക്കി’ എന്ന കാപ്‌ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധിപേരാണ് നഴ്‌സുമാരെ ട്രോളി കമന്റ് ചെയ്യുന്നത്. ഇനി മുതല്‍ വെള്ള ഡ്രസ് ധരിച്ച ആരെ കണ്ടാലും കുട്ടി ഓടുമെന്നും ചിലർ തമാശയായി പറയുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group