Home തിരഞ്ഞെടുത്ത വാർത്തകൾ ഹോവര്‍ ക്രാഫ്ടുകള്‍ തലസ്ഥാനത്തിന്‍റെ തീരത്ത്, കാണാൻ അടിമലത്തുറയില്‍ എത്തുന്നത് നൂറുകണക്കിനാളുകള്‍

ഹോവര്‍ ക്രാഫ്ടുകള്‍ തലസ്ഥാനത്തിന്‍റെ തീരത്ത്, കാണാൻ അടിമലത്തുറയില്‍ എത്തുന്നത് നൂറുകണക്കിനാളുകള്‍

തിരുവനന്തപുരം: തീരസുരക്ഷയുടെ ഭാഗമായി കോസ്റ്റു ഗാർഡിനു വേണ്ടി തദ്ദേശിയമായി നിർമ്മിച്ച, കടലിലും കരയിലും സഞ്ചരിക്കുന്ന ഹോവർ ക്രാഫ്‌ടുകള്‍ തലസ്ഥാനത്തിന്‍റെ തീരത്തെത്തി.കേരളത്തിലെ വിവിധ തീരങ്ങളില്‍ സന്ദർശിച്ച ശേഷം കൊച്ചിയില്‍ നിന്നാണ് ഇവ വിഴിഞ്ഞത്തിന് സമീപം അടിമലത്തുറയിലെത്തിയത്. കടലിലൂടെ സഞ്ചരിച്ച്‌ പെട്ടന്ന് കരയിലേക്ക് പ്രവേശിച്ച ഇവ കാണുന്നതിനായി നൂറുകണക്കിനാളുകളാണ് പെട്ടന്ന് എത്തിയത്. മണിക്കൂറില്‍ 96 കിലോ മീറ്റർ വേഗം സഞ്ചരിക്കുന്ന ഇവയ്ക്ക് 8 ടണ്‍ വരെ ഭാരം വഹിക്കാനും 42 സൈനികരെ ഉള്‍ക്കൊള്ളാനുമാകും.

വിഴിഞ്ഞം സ്റ്റേഷൻ കമാൻഡിങ് ഓഫിസർ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥർ‌ ചേർന്നു ഹോവർ ക്രാഫ്‌ടുകളെ സ്വീകരിച്ചു. എച്ച്‌-561,എച്ച്‌-562 എന്നീ പേരുകളിലുള്ള ഹോവർക്രാഫ്ടു‌കള്‍ തീരദേശ പട്രോളിങ്, രക്ഷാപ്രവർത്തനം, ആഴം കുറഞ്ഞ ഭാഗങ്ങളിലെ നിരീക്ഷണം എന്നിവ ഉദ്ദേശിച്ചാണ് സേന ഉപയോഗിക്കുന്നത്. ഗോവയിലെ ചൗഗുലെ ഷിപ്‌യാർഡില്‍ പുതുതായിനിർമിച്ച ഇവ നീറ്റിലിറക്കിയ ശേഷമുള്ള പരീക്ഷണ യാത്ര കൊല്‍ക്കത്തയിലെ ഹല്‍ദിയയില്‍ അവസാനിക്കും. ഇനി തൂത്തുക്കുടിയിലേക്കാണ് തുടർ യാത്ര.

You may also like

error: Content is protected !!
Join Our WhatsApp Group