ബെംഗളൂരു: തിരക്കേറിയ ഏതൊരു നഗരത്തെയും സംബന്ധിച്ച് അത്യാധുനിക ഗതാഗത മാര്‍ഗമായ മെട്രോ സംവിധാനം അനിവാര്യമാണ്.കൊച്ചി, ചെന്നൈ, ബെംഗളൂരു, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, നാഗ്പൂര്‍ തുടങ്ങി രാജ്യത്തെ 15 നഗരങ്ങളില്‍ നിലവില്‍ മെട്രോ സര്‍വീസുകളുണ്ട്.ഇത് നഗര ഗതാഗതം സുഗമവും സുരക്ഷിതവുമാക്കുന്നു. അതിവേഗയാത്ര ഉറപ്പുവരുത്തുന്നതോടൊപ്പം ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു. എന്നാല്‍, വിസ്തൃതിയും യാത്രക്കാരുടെ എണ്ണവും കണക്കിലെടുത്താല്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുള്ളത് ഡല്‍ഹി മെട്രോയാണ്.ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (DMRC) ആണ് രാജ്യതലസ്ഥാനത്ത് മെട്രോ സര്‍വീസുകള്‍ സുഗമമായി പ്രവര്‍ത്തിപ്പിക്കുന്നത്. ഡല്‍ഹി കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ശൃംഖല ബെംഗളൂരുവിലെ നമ്മ മെട്രോ ആയിരുന്നു.എന്നാല്‍ രണ്ട് പുതിയ മെട്രോ ലൈനുകള്‍ തുറന്നതോടെ മുംബൈ മെട്രോ ശൃംഖല 100 കിലോമീറ്റര്‍ പിന്നിട്ടിരിക്കുകയാണ്. അതായത് 96 കിലോമീറ്റര്‍ ശൃംഖലയുള്ള ബെംഗളൂരു മൂന്നാം സ്ഥാനത്തായി.
കാശിഗാവിനെയും ദഹിസാറിനെയും ബന്ധിപ്പിക്കുന്ന പാതയും, മണ്ഡലേയെയും ഡയമണ്ട് ഗാര്‍ഡനെയും ബന്ധിപ്പിക്കുന്ന ലൈനുമാണ് മുംബൈയില്‍ ഇക്കഴിഞ്ഞയിടെ ഉദ്ഘാടനം ചെയ്യപ്പെട്ടത്.ബെംഗളൂരു നമ്മ മെട്രോ83 സ്റ്റേഷനുകളുള്ള ബെംഗളൂരു നമ്മ മെട്രോയുടെ ഗ്രീന്‍, പര്‍പ്പിള്‍, യെല്ലോ ലൈനുകളിലായി 62 ട്രെയിനുകളാണ് ഓടുന്നത്. പ്രതിദിനം ശരാശരി 10 ലക്ഷം യാത്രക്കാര്‍ നമ്മ മെട്രോയില്‍ സഞ്ചരിക്കുന്നുമുണ്ട്.വിവിധ ലൈനുകളുടെ വികസന പ്രവര്‍ത്തനങ്ങളും പുതിയ പാതകള്‍ക്കായുള്ള പ്രവൃത്തികളും ഊര്‍ജിതമായി നഗരത്തിന്റെ വിവിധയിടങ്ങളില്‍ പുരോഗമിക്കുന്നു. 2011 ലാണ് നമ്മ മെട്രോ പ്രയാണമാരംഭിച്ചത്.ബയപ്പനഹള്ളി, എംജി റോഡ് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ 7 കിലോമീറ്റര്‍ പാതയുമായായിരുന്നു തുടക്കം. തുടര്‍ന്ന് 15 വര്‍ഷത്തിനിടെ 89 കിലോമീറ്ററായി വര്‍ദ്ധിപ്പിച്ച് നിലവിലെ 96 കിലോ മീറ്ററില്‍ എത്തുകയും ചെയ്തു.ബെംഗളൂരു നമ്മ മെട്രോയുടെ ശൃംഖല എല്ലാ വര്‍ഷവും 6 കിലോമീറ്റര്‍ വീതം വികസിക്കുന്നുണ്ട്. ഗതാഗതക്കുരുക്ക് കൊണ്ട് വലയുന്ന ബെംഗളൂരുവിന് നമ്മ മെട്രോ വലിയ അനുഗ്രഹമാണ്. 2027 ഓടെ ബെംഗളൂരു നമ്മ മെട്രോ ശൃംഖലയുടെ വിസ്തൃതി 175 കിലോമീറ്ററായി ഉയരും.ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (BMRCL) ആണ് രാജ്യത്തിന്റെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ഐടി ഹബ്ബില്‍ സര്‍വീസുകള്‍ സാധ്യമാക്കുന്നത്.മുംബൈ മെട്രോ2014ലാണ് മുംബൈ മെട്രോ ആരംഭിച്ചത്.
നിലവില്‍ 101.43 കിലോമീറ്ററാണ് ശൃംഖലയുടെ ആകെ വ്യാപ്തി. 81 സ്റ്റേഷനുകളാണുള്ളത്. 10 ലക്ഷത്തില്‍ കുറയാത്തത്രയും യാത്രികര്‍ മുംബൈ മെട്രോയില്‍ ദിനം പ്രതി സഞ്ചരിക്കുന്നു.ഒന്നാമത് ഡല്‍ഹി മെട്രോരാജ്യത്തെ ഏറ്റവും വലിയ മെട്രോ റെയില്‍ ശൃംഖലയാണ് ഡല്‍ഹിയിലേത് (DMRC). ഇതിന് 416 കിലോമീറ്റര്‍ വിസ്തീര്‍ണമുണ്ട്. ആകെ 303 റെയില്‍വേ സ്റ്റേഷനുകളുമുണ്ട്. പ്രതിദിനം ഏകദേശം 65 മുതല്‍ 70 ലക്ഷം വരെ ആളുകള്‍ ഡല്‍ഹി മെട്രോ ട്രെയിനുകളില്‍ യാത്ര ചെയ്യുന്നു.രാജ്യത്തെ മെട്രോകളില്‍ ഏറ്റവും വേഗതയേറിയതുമാണ് ഡല്‍ഹിയിലേത് (DMRC). മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ ഓടുന്നത്.പിങ്ക് ലൈന്‍ വൈകാതെനമ്മ മെട്രോ പിങ്ക് ലൈനിന്റെ ഉദ്ഘാടനം ജൂണ്‍-ജൂലൈ വരെ നീണ്ടേക്കുമെന്ന് റിപ്പോര്‍ട്ട്. മെയ് മാസത്തില്‍ കലേന അഗ്രഹാര മുതല്‍ നാഗവാര വരെയുള്ള പാത (7.5 KM) തുറന്നുകൊടുക്കുമെന്നായിരുന്നു ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (BMRCL) പ്രഖ്യാപിച്ചിരുന്നത്.എന്നാല്‍ രണ്ട് മാസം വരെ ഉദ്ഘാടനം വൈകിയേക്കുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. സാങ്കേതിക പരിശോധനകള്‍ പൂര്‍ത്തിയാകാത്തതിനാലാണ് വൈകുന്നതെന്നാണ് BMRCL വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.ഈ റൂട്ട് തുറക്കുന്നതിനായി കാത്തിരിക്കുന്ന നൂറുകണക്കിന് യാത്രക്കാരെ നിരാശരാക്കുന്നതാണ് ഈ അപ്‌ഡേറ്റ്. ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കുമെന്ന് കരുതപ്പെടുന്ന പിങ്ക് ലൈിന്റെ ആദ്യ ഘട്ടമാണ് ഉദ്ഘാടനം കാത്തുകിടക്കുന്നത്.