Home തിരഞ്ഞെടുത്ത വാർത്തകൾ മിനികൂപ്പര്‍ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവം; ഒന്നാം പ്രതി സുഹൈല്‍ സജീവും നിനവും ബോസ്റ്റല്‍ സ്കൂളിലേക്ക്, രണ്ടുപേര്‍ കൂടി അറസ്റ്റില്‍

മിനികൂപ്പര്‍ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ച സംഭവം; ഒന്നാം പ്രതി സുഹൈല്‍ സജീവും നിനവും ബോസ്റ്റല്‍ സ്കൂളിലേക്ക്, രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കൊച്ചി: നെടുമ്പാശേരിയില്‍ മദ്യലഹരിയില്‍ അമിതവേഗത്തില്‍ ഓടിച്ച മിനികൂപ്പർ ഇടിച്ച്‌ മൂന്ന് പേർ മരിച്ച സംഭവത്തില്‍ ഒന്നാം പ്രതി സുഹൈല്‍ സജീവ് (19), നിനവ് (19) എന്നിവരെ കാക്കനാട് ബോസ്റ്റല്‍ സ്കൂളിലേക്ക് മാറ്റി.കേസില്‍ ആലപ്പുഴ സ്വദേശികളായ ജോയല്‍ (19), അമീൻ (19) എന്നിവരെക്കൂടി നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.സാധാരണ ജയില്‍ അന്തരീക്ഷത്തില്‍നിന്ന് വ്യത്യസ്തമായി, യുവ കുറ്റവാളികളെ സാമൂഹിക ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബോസ്റ്റല്‍ സ്കൂള്‍. അതേസമയം, കേസിലെ പ്രതിക്ക് പൊലീസ് സുരക്ഷ ഒരുക്കുന്നതിനെച്ചൊല്ലി വിമർശനങ്ങള്‍ ഉയർന്നിട്ടുണ്ട്.

സുഹൈലിനെ രക്ഷപ്പെടുത്താൻ മാതാപിതാക്കള്‍ ശ്രമിക്കുമോയെന്ന ആശങ്ക അപകടത്തില്‍ മരിച്ച ദേവികയുടെ കുടുംബവും നേരത്തെ പങ്കുവച്ചിരുന്നു.മൂന്ന് ബാറുകളില്‍ നിന്ന് മദ്യപിച്ചെന്ന് പൊലീസ്അപകടസമയത്ത് സുഹൈല്‍ സജീവ് മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ശനിയാഴ്ച ഉച്ചയോടെ മദ്യപാനം തുടങ്ങിയ ഇയാള്‍ അപകടത്തിന് മുമ്പ് മൂന്ന് ബാറുകളില്‍ കയറി മദ്യം കഴിച്ചതായും പൊലീസ് പറയുന്നു. വാഹനം മണിക്കൂറില്‍ 120 കിലോമീറ്റർ വേഗത്തില്‍ ഓടിച്ചിരുന്നുവെന്ന് തെളിവെടുപ്പിനിടെ മൊഴി നല്‍കിയതായും റിപ്പോർട്ടുകളുണ്ട്. എന്നാല്‍ ഈ വേഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതിലും ഉയർന്ന വേഗത്തിലായിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.മിനികൂപ്പറില്‍ സുഹൈലിനും നിനവിനുമൊപ്പം ജോയലും അമീനും ഉണ്ടായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

ഇരുവരെയും കസ്റ്റഡിയിലെടുത്ത് പ്രാഥമിക ചോദ്യംചെയ്യല്‍ നടത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.അപകടത്തില്‍ മരിച്ചത് മൂന്ന് യുവാക്കള്‍ഞായറാഴ്ച പുലർച്ചെ 1.45ഓടെ നെടുമ്പാശേരി വിഐപി റോഡില്‍ അത്താണി വാളേപ്പുറം ഭാഗത്തായിരുന്നു അപകടം. സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന വയനാട് കല്‍പ്പറ്റ മടക്കിമല സ്വദേശി ദേവിക (21), പാലക്കാട് കരിമ്പ സ്വദേശി ഗോപിക (22), കർണാടകയിലെ സുള്ള്യ സ്വദേശി ഇയാസ് (21) എന്നിവരാണ് മരിച്ചത്.അപകടത്തിനു പിന്നാലെ നാട്ടുകാർ കാർ ഓടിച്ചിരുന്ന സുഹൈല്‍ സജീവിനെയും നിനവിനെയും പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ സുഹൈലിനെതിരെ നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. അപകടത്തിന്റെ സാഹചര്യങ്ങളും പ്രതികളുടെ പങ്കും സംബന്ധിച്ച അന്വേഷണം തുടരുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group