രാജ്യത്തിന്റെ കണക്റ്റിവിറ്റിയില്‍ വിപ്ലവം സൃഷ്ടിക്കാൻ പോകുന്ന ഇന്ത്യയിലെ ആദ്യത്തെ ഹൈപ്പർലൂപ്പ് പദ്ധതി ഉടൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.ചെന്നൈയില്‍ വച്ച് ഈ പദ്ധതിയുടെ പുരോഗതി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അവലോകനം ചെയ്തു. പദ്ധതി പൂർത്തിയായ ശേഷം, ബെംഗളൂരുവിനും ചെന്നൈയ്ക്കും ഇടയിലുള്ള ദൂരം വെറും 30 മിനിറ്റിനുള്ളില്‍ മറികടക്കാൻ കഴിയും.ഹൈപ്പർലൂപ്പ് ഒരു വിപ്ലവകരമായ ഹൈടെക് ഗതാഗത സാങ്കേതികവിദ്യയാണ്.
മണിക്കൂറില്‍ 1,000 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ താഴ്ന്ന മർദത്തിലുള്ള ട്യൂബുകളിലൂടെ കാന്തികശക്തി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു സാങ്കേതികവിദ്യയാണിത്. വായു പ്രതിരോധവും ഘർഷണവും ഇല്ലാതാക്കുന്നതിലൂടെ യാത്ര വളരെ വേഗത്തിലും ഊർജ്ജക്ഷമതയിലും ആക്കാമെന്നതാണ് പ്രധാന സവിശേഷത.
ഐഐടി മദ്രാസിന്റെ ഗവേഷണം : മാസങ്ങളായി മദ്രാസ് ഐഐടി ഈ സാങ്കേതികവിദ്യയെക്കുറിച്ച് ഗവേഷണം നടത്തുകയും ഇപ്പോള്‍ ഒരു പ്രോട്ടോടൈപ്പ് വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മോദി സർക്കാർ ഈ പദ്ധതിക്ക് പൂർണ്ണ പിന്തുണ നല്‍കിയിട്ടുണ്ടെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. പദ്ധതി നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെന്നും എന്നാല്‍ ഭാവിയില്‍ ഗതാഗതത്തെ പുനർനിർവചിക്കാൻ ഇതിന് കഴിവുണ്ടെന്നും മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഇലക്‌ട്രോണിക്സ് വ്യവസായത്തിനുള്ള പ്രധാന പ്രഖ്യാപനം : സന്ദർശന വേളയില്‍ ജെറ്റ്‌വർക്ക് ഇലക്‌ട്രോണിക്‌സിന്റെ പുതിയ നിർമ്മാണ കേന്ദ്രവും അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 10 വർഷത്തിനിടെ തമിഴ്‌നാടിന്റെ റെയില്‍വേ ബജറ്റില്‍ വൻ വർധനവുണ്ടായതായി മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. മുമ്ബ് ബജറ്റ് വളരെ കുറവായിരുന്നു, എന്നാല്‍ ഇപ്പോള്‍ അത് 6,000 കോടി രൂപ കവിഞ്ഞു. കൂടാതെ, ഇന്ത്യയുടെ ഇലക്‌ട്രോണിക്‌സ് വ്യവസായം അതിവേഗം വളരുകയാണെന്നും ഇപ്പോള്‍ രാജ്യത്തെ രണ്ടാമത്തെ വലിയ കയറ്റുമതി മേഖലയായി ഇന്ത്യ മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സുനിതയും സംഘവും ബുധനാഴ്ച തിരിച്ചെത്തും; പുതിയ യാത്രികര്‍ ബഹിരാകാശ നിലയത്തില്‍
എട്ടുദിവസത്തെ പരീക്ഷണയാത്രക്ക് പുറപ്പെട്ട് ഒമ്ബത് മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയേണ്ടിവന്ന ഇന്ത്യൻ വംശജ സുനിത വില്യംസിനും സഹപ്രവർത്തകൻ ബുച്ച് വില്‍മോറിനും ഭൂമിയിലേക്ക് തിരികെ വരുന്നതിനുള്ള അവസാനഘട്ട നടപടികളും പൂർത്തിയായി.പതിവ് ക്രൂ മാറ്റത്തിനായി നാല് ബഹിരാകാശ യാത്രികരുമായി ശനിയാഴ്ച പുലർച്ച സ്പേസ്‌എക്സ് ഡ്രാഗണ്‍ പേടകത്തില്‍ പുറപ്പെട്ട ക്രൂ 10 ദൗത്യത്തിലെ നാല് ബഹിരാകാശ യാത്രികരും ഞായറാഴ്ച രാവിലെ ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു.
നിലയത്തിലെത്തിയ പുതിയ യാത്രികരെ സുനിതയും സംഘവും ആലിംഗനം ചെയ്ത് സ്വീകരിച്ചു.കഴിഞ്ഞ സെപ്റ്റംബർമുതല്‍ ബഹിരാകാശത്ത് സ്ഥിതി ചെയ്യുന്ന ക്രൂ 9 ഡ്രാഗണ്‍ പേടകത്തില്‍ ബുധനാഴ്ച സുനിതയും വില്‍മോറും ഭൂമിയിലേക്ക് മടങ്ങും. സഹപ്രവർത്തകരായ നാസയുടെ നിക്ക് ഹേഗ്, റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ അലക്സാണ്ടർ ഗോർബുനോവ് എന്നിവരും ഇവരോടൊപ്പം ഭൂമിയില്‍ തിരിച്ചെത്തും.
വിമാന നിർമാണക്കമ്ബനിയായ ബോയിങ് നിർമിച്ച സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്റെ പരീക്ഷണപ്പറക്കലിനായാണ് സുനിതയും വില്‍മോറും കഴിഞ്ഞ ജൂണില്‍ ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാല്‍, സ്റ്റാർലൈനർ പേടകത്തിന് സാങ്കേതിക തകരാർ സംഭവിച്ചതോടെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലായി. ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്ബോള്‍ വേഗം കുറക്കുന്നതിനുള്ള തകരാറും ഹീലിയം ചോർച്ചയുമായിരുന്നു പ്രധാന കാരണങ്ങള്‍. ഈ പേടകത്തിലെ മടങ്ങിവരവ് അപകടകരമായിരിക്കുമെന്ന വിലയിരുത്തലില്‍ ബോയിങ്ങിന്റെ എതിരാളിയായ സ്പേസ്‌എക്സിനെ നാസ ദൗത്യം ഏല്‍പിക്കുകയായിരുന്നു.
തിരിച്ചുവരവ് നീണ്ടതിനാല്‍ സുനിതയെയും വില്‍മോറിനെയും പതിവ് ക്രൂ മാറ്റത്തിന്റെ ഭാഗമാക്കാൻ നാസ തീരുമാനിക്കുകയായിരുന്നു. പുതിയ യാത്രികരായ നാസയുടെ ആൻ മക്ക്ലെയിൻ, നിക്കോള്‍ അയേഴ്സ്, ജപ്പാൻ ബഹിരാകാശ പര്യവേഷണ ഏജൻസിയുടെ തകൂയ ഒനിഷി, റോസ്കോസ്മോസിന്റെ കിരില്‍ പെസ്കോവ് എന്നിവർക്ക് നിലവിലെ സംഘം രണ്ട് ദിവസം ബഹിരാകാശ നിലയത്തിലെ സാഹചര്യങ്ങള്‍ പരിചയപ്പെടുത്തും. തുടർന്ന് ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കുകയും ചെയ്യും.