Home Featured ബെംഗളൂരു : ജലക്ഷാമം ; നഗരത്തിലെ അശാസ്ത്രീയമായ കുഴൽക്കിണർ നിർമാണം ഭൂഗർജല വിതാനത്തെ ബാധിച്ചതായി വിദഗ്ധർ.

ബെംഗളൂരു : ജലക്ഷാമം ; നഗരത്തിലെ അശാസ്ത്രീയമായ കുഴൽക്കിണർ നിർമാണം ഭൂഗർജല വിതാനത്തെ ബാധിച്ചതായി വിദഗ്ധർ.

by admin

ബെംഗളൂരു∙നഗരത്തിലെ അശാസ്ത്രീയമായ കുഴൽക്കിണർ നിർമാണം ഭൂഗർജല വിതാനത്തെ സാരമായി ബാധിച്ചതായി വിദഗ്ധർ.സ്ഥാന നിർണയത്തിലെ പിഴവാണ് കുഴൽക്കിണറുകൾ വറ്റാൻ കാരണമെന്നും ഗവേഷകനായ ദേവരാജു ചൂണ്ടിക്കാട്ടുന്നു.ബെംഗളൂരുവിലെ ഭൂപ്രകൃതി അനുസരിച്ച് 25 മീറ്ററിൽ കൂടുതൽ ആഴത്തിൽ കുഴൽക്കിണർ കുഴിക്കാൻ പാടില്ല.എന്നാൽ 600 മീറ്ററിൽ അധികം താഴ്ചയിലാണ് പല മേഖലകളിലും ഇവ കുഴിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.നേരത്തേ ജലക്ഷാമം രൂക്ഷമായതോടെ പുതിയ കുഴൽക്കിണറുകൾക്ക് അനുമതി നൽകുന്നതു ബിബിഎംപി നിർത്തിവച്ചിരുന്നു.

വേനലിനു ശേഷം ഇതു പുനരാരംഭിക്കുമ്പോൾ അനുമതിക്കു ശാസ്ത്രീയ പരിശോധന നിർബന്ധമാക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്.ഇതിനായി മാനദണ്ഡങ്ങൾ രൂപീകരിക്കാൻ വിദഗ്ധരെ നിയോഗിക്കണം.അല്ലാത്ത പക്ഷം കൊടും വരൾച്ചയാകും ബെംഗളൂരുവിനെ കാത്തിരിക്കുന്നതെന്നു നഗരവാസികൾ ചൂണ്ടിക്കാട്ടുന്നു.

കാര്‍ണിവോര്‍ ഡയറ്റ് പിന്തുടര്‍ന്നു: പിന്നാലെ വൃക്കരോഗം, ആശുപത്രിവാസം; അനുഭവം പങ്കുവെച്ച്‌ US ഇൻഫ്‌ലുവൻസര്‍

കാർണിവോർ ഡയറ്റ് പിന്തുടർന്നതുമൂലം ഗുരുതര ആരോഗ്യപ്രശ്നമുണ്ടായെന്നും ആശുപത്രിവാസം വേണ്ടിവന്നുമുള്ള വെളിപ്പെടുത്തലുമായി സോഷ്യല്‍മീഡിയ ഇൻഫ്ലുവൻസർ.അമേരിക്കയിലെ ഡാലസ് കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ഈവ് കാതറിനാണ് അനുഭവം പങ്കുവെച്ച്‌ രംഗത്തെത്തിയത്. മാംസം, മുട്ട, മത്സ്യം, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍ തുടങ്ങി മൃഗങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് കാർണിവോർ ഡയറ്റ്.പ്രഭാതഭക്ഷണമായി രണ്ടോ മൂന്നോ മുട്ടകളും ഉച്ചഭക്ഷണമായി യോഗർട്ടും അത്താഴത്തിന് ന്യൂയോർക്ക് സ്ട്രിപ് സ്റ്റീക്കുമായിരുന്നു 23-കാരിയായ ഈവ് കഴിച്ചിരുന്നത്.

മുൻപൊരിക്കല്‍, പതിവുപരിശോധനയ്ക്കിടെ മൂത്രത്തില്‍ ഉയർന്ന അളവില്‍ പ്രോട്ടീൻ അംശം കണ്ടെത്തിയപ്പോള്‍ ഡോക്ടർ തനിക്ക് മുന്നറിയിപ്പ് തന്നിരുന്നെന്നും എന്നാല്‍ അത് കാര്യമായെടുത്തിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. പിന്നീടാണ് ഈവിന്റെ ആരോഗ്യനില വഷളായതും ആശുപത്രിവാസം വേണ്ടിവന്നതും.ഒരുദിവസം, രാവിലെ മൂത്രത്തില്‍ രക്തം കലർന്നിരിക്കുന്നതാണ് കണ്ടതെന്നും തുടർന്ന് ആശുപത്രിയില്‍ പോയെന്നും ഈവ, ടിക് ടോക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. വേദനസംഹാരി കഴിക്കുകയും ശേഷം വൃക്കയില്‍നിന്ന് കല്ല് നീക്കം ചെയ്യുകയും ചെയ്തെന്നും അവർ കൂട്ടിച്ചേർത്തു.

അമിതമായി പ്രോട്ടീൻ ശരീരത്തില്‍ ചെന്നതാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായതെന്ന് ഈവ പറയുന്നു.പ്രോട്ടീൻ അമിതമായി ശരീരത്തിലെത്തുന്നത് പ്രത്യേകിച്ച്‌ വൃക്കരോഗികള്‍ക്ക് ദോഷകരണമാണെന്ന് മയോ ക്ലിനിക് അഭിപ്രായപ്പെടുന്നു. മാത്രമല്ല, ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണത്തില്‍ ഫൈബർ വളരെ കുറവായിരിക്കും. ഇത് മലബന്ധം, തലവേദന തുടങ്ങിയവയ്ക്കും കാരണമാകും. റെഡ് മീറ്റില്‍നിന്നുള്ള പൂരിത കൊഴുപ്പ് ഹൃദയരോഗങ്ങള്‍ക്കുള്ള സാധ്യതയും വർധിപ്പിച്ചേക്കാം.

You may also like

error: Content is protected !!
Join Our WhatsApp Group