ഉറങ്ങിക്കിടന്ന 2 വയസ്സുകാരിയെ എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു. അച്ഛൻ അറസ്റ്റില്‍. അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെയാണ് 30 കാരനായ പിതാവ് ടെറസിലേക്കെടുത്ത് കൊണ്ടുപോയി പീഡിപ്പിച്ചത്.ക്രൂര പീഡനത്തിനിരയാക്കിയ ശേഷം രണ്ട് വയസ്സുകാരിയെ കുടിവെള്ള ടാങ്കില്‍ ഉപേക്ഷിച്ചു. ആശുപത്രിയിലെത്തിച്ച കുഞ്ഞ് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുന്നു. പോക്സോ വകുപ്പുകള്‍ ചുമത്തി കുട്ടിയുടെ അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കരൂരിലെ ഇഷ്ടിക കളത്തിലെ ജോലിക്കാരായിരുന്നു ഈ കുഞ്ഞിന്റെ മാതാപിതാക്കള്‍. 4 വയസുള്ള ഒരു മകൻ കൂടി ഇവർക്കുണ്ട്. വ്യാഴാഴ്ച പുലർച്ചെയാണ് അതിക്രൂരമായ സംഭവം നടന്നത്.
ഭർത്താവിനും തനിക്കും മകനും ഒപ്പം കിടന്ന രണ്ട് വയസുകാരിയായ മകളെ കാണാതെ വന്നതോടെ നടത്തിയ അന്വേഷണത്തിനിടയിലാണ് കുഞ്ഞിന്റെ വസ്ത്രം ടെറസില്‍ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയില്‍ കുടിവെള്ള ടാങ്കില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. മകള്‍ക്കുവേണ്ടിയുള്ള തെരച്ചിലില്‍ ഭർത്താവും പരാതിക്കാരിക്കൊപ്പമുണ്ടായിരുന്നു. കരൂരിലെ സർക്കാർ ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് കുഞ്ഞ് പീഡനത്തിനിരയായതായി വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിനിടയില്‍ പൊലീസുകാർ ചോദ്യം ചെയ്തതോടെ മുപ്പതുകാരൻ കുറ്റസമ്മതം നടത്തുകയായിരുന്നു. പീഡനത്തിനിടെ ബഹളം വച്ചതോടെയാണ് കുഞ്ഞിനെ കുടിവെള്ള ടാങ്കില്‍ തള്ളിയതെന്നാണ് ഇയാള്‍ പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. 45മിനിറ്റോളമാണ് രണ്ടുവയസുകാരി ടാങ്കിനുള്ളില്‍ക്കിടന്നത്. കുഞ്ഞിന്റെ അമ്മ തന്നെയാണ് പിതാവിനെക്കുറിച്ച് സംശയമുണ്ടെന്ന് കരൂര്‍ പൊലീസിനോട് പറഞ്ഞത്. അറസ്റ്റിലായ പിതാവിനെ കോടതി റിമാന്‍ഡ് ചെയ്തു.
ഫോണ്‍ തട്ടിയെടുത്ത് കുരങ്ങ് ; കുരങ്ങിന് ഫ്രൂട്ട് ജ്യൂസ് നല്‍കി ഫോണ്‍ സ്വന്തമാക്കി യുവാക്കള്‍, വീഡിയോ വൈറല്‍
വിനോദസഞ്ചാരികളുടെയും പൊതുജനങ്ങളുടെയും കൈയ്യില്‍നിന്ന് കുരങ്ങ് സാധനങ്ങള്‍ തട്ടിയെടുക്കുന്നത് സാധാരണ കാഴ്ച്ചയാണ്.അങ്ങനെ കുരങ്ങ് തട്ടിയെടുത്ത സാധനങ്ങള്‍ തിരിച്ചു വാങ്ങുക എന്നത് വളരെ ശ്രമകരമായ കാര്യം തന്നെയാണ്. അങ്ങനെ ഫോണ്‍ തട്ടിയെടുത്ത കുരങ്ങന്റെ കയ്യില്‍ നിന്നും അത് വാങ്ങിയെടുക്കുന്ന യുവാക്കളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.ഉത്തര്‍പ്രദേശിലെ വൃന്ദാവനില്‍ ഒരാളുടെ കൈയില്‍നിന്ന് വിലകൂടിയ സാംസങ് എസ്25 അള്‍ട്രാ ഫോണ്‍ കുരങ്ങ് തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് അത് തിരികെ കിട്ടാന്‍ ഉടമ നടത്തുന്ന ശ്രമങ്ങളുമാണ് വീഡിയോയിലുള്ളത്. കാര്‍ത്തിക റാത്തൗഡ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
വീഡിയോയുടെ തുടക്കത്തില്‍ ഒരു കെട്ടിടത്തിന് മുകളില്‍ സാംസങ് എസ്25 അള്‍ട്രാ ഫോണുമായി ഇരിക്കുന്ന കുരങ്ങിനെ കാണാം. കുരങ്ങിന്റെ കൈയില്‍ നിന്ന് ഫോണ്‍ തിരികെ കിട്ടാന്‍ ഉടമയും മറ്റുള്ളവരും ചേര്‍ന്ന് പാക്കറ്റിലുള്ള മാംഗോ ജ്യൂസ് കുരങ്ങിന് എറിഞ്ഞുനല്‍കുന്നു. ജ്യൂസ് കൈയ്യില്‍ കിട്ടിയതും ഫോണ്‍ താഴേയ്ക്ക് ഇട്ടുകൊടുക്കുന്ന കുരങ്ങിനെയാണ് വീഡിയോയില്‍ കാണുന്നത്. ഇതിനോടകം നിരവധിയാളുകളാണ് വീഡിയോ കണ്ടത്. നിരവധി പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിച്ചു.