കർണാടക സർക്കാറിന്റെ പിന്തുണയോടെ വൈറ്റ് ഫീല്‍ഡിലെ സരസ്വതി എജുക്കേഷൻ ട്രസ്റ്റിന് (എസ്.എസ്.ഇ.ടി) കീഴില്‍ സൗജന്യ കന്നട പഠന കോഴ്സ് ആരംഭിക്കുന്നു.മൂന്ന് മാസത്തെ കോഴ്സ് മൊത്തം 36 മണിക്കൂറുകളിലായാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. കന്നടയില്‍ സംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള കഴിവുകള്‍ വികസിപ്പിക്കാൻ സഹായിക്കുകയാണ് കോഴ്സ് ലക്ഷ്യം.
കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കർണാടക സർക്കാറില്‍നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കും. ഒരു ബാച്ചില്‍ 30 പേരെയാണ് ഉള്‍പ്പെടുത്തുക. ഞായറാഴ്ച രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ കന്നട വികസനസമിതി അംഗം പ്രഫ. വി.പി. നിരഞ്ജനാരാധ്യ ഉദ്ഘാടനം നിർവഹിക്കും. ഡോ. സുഷമ ശങ്കർ അധ്യക്ഷതവഹിക്കും.
കർണാടക സർക്കാറിന്റെയും മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെയും സഹയോഗത്തില്‍ സംഘടിപ്പിക്കുന്ന സൗജന്യ കന്നട പഠനോത്സവത്തില്‍ മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ, സെക്രട്ടറി ടോമി ജെ. ആലുങ്കല്‍, കോഓഡിനേറ്റർ അഡ്വ. ബുഷ്റ വളപ്പില്‍, ആർ. ശ്രീനിവാസ്, ബി. ശങ്കർ, വി. രമേശ് കുമാർ, പി. രാകേഷ്, സുരേഷ്കുമാർ മുതലായവർ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9901041889.
വിവാഹ ആഘോഷത്തിനിടെ ഹൃദയാഘാതം, വരന് ദാരുണാന്ത്യം |
ആടിപ്പാടി വിവാഹവേദിയിലേക്ക് എത്തുന്നതിനിടെ വരന് ഹൃദയാഘാതം വന്ന് മരിച്ചു. മധ്യപ്രദേശിലെ സൂന്സ്വാദ ഗ്രാമത്തിലാണ് ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായത്.പ്രദീപ് ജാട്ടെന്ന(26) യുവാവാണ് മരിച്ചത്. കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ എന്എസ്യുഐയുടെ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് പ്രദീപ്.വെള്ളിയാഴ്ച രാത്രിയോടെ കുതിരപ്പുറത്തിരുന്ന് വിവാഹമണ്ഡപത്തിലേക്ക് എത്തിയതിന് പിന്നാലെയാണ് അത്യാഹിതം സംഭവിച്ചത്. ഇടയ്ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം വയ്ക്കുകയും തിരികെ കുതിരപ്പുറത്തേറുകയും ചെയ്തു.
കുതിരപ്പുറത്തിരിക്കുന്നതിനിടെ കടുത്ത ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. വധു വരനെ കാത്ത് മണ്ഡപത്തിനടുത്ത് ഇരിക്കുന്നതിനിടയിലാണ് വരന് കുഴഞ്ഞ് വീണത്.എല്ലാവരും ആഘോഷത്തിമിര്‍പ്പിലായതിനാല്‍ സംഭവിച്ചതെന്താണെന്ന് കുറച്ച് സമയം കഴിഞ്ഞാണ് ആളുകള്‍ തിരിച്ചറിഞ്ഞത്. സുഹൃത്തുക്കളിലൊരാള്‍ വരനെ കുതിരയുടെ മേല്‍ താങ്ങി നിര്‍ത്തുന്നത് വിഡിയോയില്‍ കാണാം. ബോധരഹിതനായി കുതിരപ്പുറത്ത് നിന്നും വീണ വരനെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു