Home തിരഞ്ഞെടുത്ത വാർത്തകൾ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്ത് മൊബൈലില്‍ പകര്‍ത്തി ; രാത്രി തിരച്ചിലിനൊടുവില്‍ 4 പ്രതികള്‍ പിടിയില്‍

മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്ത് മൊബൈലില്‍ പകര്‍ത്തി ; രാത്രി തിരച്ചിലിനൊടുവില്‍ 4 പ്രതികള്‍ പിടിയില്‍

by ടാർസ്യുസ്

യുവതിയെ മദ്യവും മയക്കുമരുന്നും നല്‍കി കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയില്‍ നാല് പേരെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തു.പരാതി ലഭിച്ച്‌ മണിക്കൂറുകള്‍ക്കകം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.വെള്ളിയൂർ വലിയപറമ്പ് ജാസിഫ് (39), കരുവണ്ണൂർ ചമ്പോളി സാക്കിർ ഹുസൈൻ (49), നടുവണ്ണൂർ കളയംകുളത്ത് റജീഷ് (40), നടുവണ്ണൂർ താനിപ്പറ്റ അഭിലാഷ് (46) എന്നിവരാണ് അറസ്റ്റിലായത്.പരാതി ലഭിച്ചതിന് പിന്നാലെ പേരാമ്പ്ര പൊലീസ് പ്രതികള്‍ക്കായി വ്യാപകമായി തിരച്ചില്‍ നടത്തി. ഒരു രാത്രി മുഴുവൻ നീണ്ട അന്വേഷണത്തിനൊടുവിലാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്.യുവതിക്ക് മദ്യം നല്‍കിയ ശേഷം പീഡിപ്പിച്ചെന്നാണ് പൊലീസിന് ലഭിച്ച പരാതി.

സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. കാപ്പാട്, കോഴിക്കോട് ആഴ്ചവട്ടം, കരുവണ്ണൂർ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. യുവതിയെ വിവിധ സ്ഥലങ്ങളിലെ ലോഡ്ജുകളിലും വീടുകളിലും എത്തിച്ച്‌ മദ്യ നല്‍കിയശേഷം പ്രതികള്‍ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു.കാപ്പ കേസ് പ്രതിയാണ് റജീഷ്. സ്വന്തം പിതാവിനെ മർദിച്ച്‌ വാരിയെല്ല് ഒടിച്ച കേസിലും ഇയാള്‍ പ്രതിയാണ്. അറസ്റ്റിലായ പ്രതികളില്‍ ഒരാളുടെ ബന്ധുവാണ് പരാതിക്കാരിയായ യുവതിയെന്നും പൊലീസ് വ്യക്തമാക്കി.പീഡനത്തിന് ഒത്താശ ചെയ്ത ബന്ധുവായ പ്രതി പണം കൈപ്പറ്റിയതായാണ് വിവരം. പീഡനത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകർത്തിയിട്ടുണ്ട്. നിരവധി തവണ യുവതി പീഡിപ്പിക്കപ്പെട്ടു. പ്രതികളുടെ ഭീഷണിയെ തുടർന്നാണ് വിവരം പുറത്തുപറയാതിരുന്നത്.കേസില്‍ കൂടുതല്‍ തെളിവുകളും വിവരങ്ങളും ശേഖരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group