കോട്ടയം: ബാറുകളില്‍നിന്ന് പണപ്പിരിവ് നടത്തിയ സംഭവത്തില്‍ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സസ്പെൻഡ് ചെയ്യും. കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാറിനെതിരേയാണ് നടപടി വരുന്നത്.ഇതുസംബന്ധിച്ച് ഞായറാഴ്ച ഉത്തരവിറങ്ങും.എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ നേരിട്ടും ഏജന്റുമാർ മുഖേനയും ബാറുകളില്‍നിന്ന് പണപ്പിരിവ് നടത്തിയതായി എക്സൈസ് കമ്മീഷണർ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ബാറുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇതുസംബന്ധിച്ച തെളിവുകള്‍ ലഭിച്ചത്. പണം നല്‍കിയതിന്റെ വിവരങ്ങളടങ്ങിയ ഡയറിയും ഡിജിറ്റല്‍ തെളിവുകളും ബാറുടമകളില്‍നിന്ന് കണ്ടെത്തി. തുടർന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ വിളിച്ചുവരുത്തിയും എക്സൈസ് കമ്മീഷണർ വിവരങ്ങള്‍ തേടി. തുടർന്നാണ് കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നത്.
