Home covid19 397 പേർക്ക് ഇന്ന് കർണാടകയിൽ കോവിഡ് സ്ഥിതീകരിച്ചു , ബംഗളുരുവിൽ മാത്രം 173 കേസുകൾ :മരണം 14

397 പേർക്ക് ഇന്ന് കർണാടകയിൽ കോവിഡ് സ്ഥിതീകരിച്ചു , ബംഗളുരുവിൽ മാത്രം 173 കേസുകൾ :മരണം 14

by admin

ബംഗളുരു :കോവിഡ് കേസുകളിൽ കുറവില്ലാതെ കർണാടക. ആരോഗ്യ വകുപ്പിന്റെ ഈവനിംഗ് ബുള്ളെറ്റിങ് പ്രകാരം ഇന്ന് സംസ്ഥാനത്തു രോഗം സ്ഥിതീകരിച്ചത് 397 പേർക്കാണ്, കൂടാതെ 14 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.

ഇന്ന് റിപ്പോർട്ട് ചെയ്ത കേസുകളിൽ 8 പേർ വിദേശ രാജ്യങ്ങളിൽ നിന്നും വന്നവരും 75 പേരും അന്യ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിൽ എത്തിയവരാണ് .149 പേർ അസുഖം ബേദമായിആശുപത്രി വിടുകയും ചെയ്തു.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം   

ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 173 കേസുകളും ബംഗളുരു നഗര ജില്ലയിൽ നിന്നാണെന്നുള്ളത് സർക്കാരിനെ ആശങ്കപ്പെടുത്തുന്ന കൂടാതെ നഗരത്തിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിൽ 5 പേർ മരണപ്പെടുകയും ചെയ്തതോടെ സ്ഥിതിഗതികൾ വളരെ സങ്കീര്ണമാവുകയാണ്.

ഇന്നലെ ആരോഗ്യ മന്ത്രി ശ്രീ ബി ശ്രീരാമലു ബംഗളുരുവിൽ സമ്പൂർണ ലോക്കഡോണിന്റെ സൂചനകൾ നൽകിയിരുന്നു ഇന്നും കേസുകളിൽ ഉണ്ടായ വർദ്ധനവ് നഗരത്തെ അടുത്ത ലോക്കഡൗണിലേക്കെത്തിച്ചേക്കുമെന്നു സംശയിക്കുന്നതായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .

ബംഗളുരുവിൽ സമ്പൂർണ ലോക്കഡൗണിനു സാധ്യത:സൂചന നൽകി ആരോഗ്യ മന്ത്രി ശ്രീരാമുലു

ഇതോടെ കർണാടകയിൽ നിലവിൽ 3799 കോവിഡ് രോഗികളാണുള്ളത് .164 പേരാണ് ഇതുവരെ സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിച്ചത് .10118 പേർക്ക് ഇതുവരെയായി സംസ്ഥാനത്തു കോവിഡ് ബാധിച്ചിരുന്നു അതിൽ 6181 പേർ ഇതുവരെ അസുഖം ബേദമായിആശുപത്രി വിടുകയും ചെയ്തിട്ടുണ്ട് .

ജില്ലകൾ തിരിച്ചുള്ള കോവിഡ് കേസുകളുടെ എണ്ണം താഴെ പരിശോധിക്കാം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group