Home covid19 കർണാടകയിൽ ഇന്ന് പുതിയ 249 കോവിഡ് കേസുകൾ ,5 മരണം :ഇന്നും ഏറ്റവും കൂടുതൽ കേസുകൾ ബംഗളുരുവിൽ തന്നെ

കർണാടകയിൽ ഇന്ന് പുതിയ 249 കോവിഡ് കേസുകൾ ,5 മരണം :ഇന്നും ഏറ്റവും കൂടുതൽ കേസുകൾ ബംഗളുരുവിൽ തന്നെ

by admin

ബെംഗളൂരു:ഇന്ന് വൈകുന്നേരം 5 മണിക്ക് കർണാടക ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം 249 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്,ഇതിൽ 50 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് യാത്ര ചെയ്ത് എത്തിയവർ ആണ്,11 പേർ വിദേശത്ത് നിന്ന് എത്തിയവർ ആണ്.

ഇന്ന് സംസ്ഥാനത്ത് 5 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇതിൽ ബെംഗളൂരു നഗര ജില്ലയിൽ നിന്ന് 3 പേരും രാമനഗര ബെല്ലാരി ജില്ലയിൽ ഇന്ന് ഓരോ ആളുകളും ഉൾപ്പെടുന്നു.കർണാടകയിലെ ആകെ കോവിഡ് മരണ സംഖ്യാ 142 ആയി.

ആകെ 80 പേര് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഉണ്ട്
ഇന്ന് 111 പേർ രോഗ വിമുക്തി നേടി,5730 പേർ ഇതുവരെ ആശുപത്രി വിട്ടു.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം     

ആകെ രോഗ ബാധിതരുടെ എണ്ണം 9399 ആയി ഇതിൽ 3523 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്

ഇന്നും ബെംഗളൂരു നഗര ജില്ലയിൽ ആണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് 126.ഇന്ന് ബെംഗളൂരു ഗ്രാമ ജില്ലയിൽ 4 കേസുകൾ ഉണ്ട്,

ബംഗളുരുവിൽ ഇന്ന് മുതൽ ചില പ്രദേശങ്ങളിൽ വീണ്ടും കർശന ലോക്കഡോൺ : പിടിവിട്ടു കോവിഡ്,സാമൂഹ്യ വ്യാപനം ഭയന്നു സർക്കാർ

കലബുർഗി 27,വിജയ പുര 15,ഉഡുപ്പി 14,ദക്ഷിണകന്നഡ 12,ദാവനഗേരെ 9,ഉത്തര കന്നഡ 6,ബാഗൽകോട്ട് 6,ബീദർ 5,ചിക്ക മഗലുരു 5,ധാർ വാഡാ 4 ,രാമനഗര 3,ചിത്ര ദുർഗ 2,കോലാര 2,തുമക്കുരു 2 ,കൊടുഗു 2,യാദഗിരി ,മൈസൂരു ചിക്കബെല്ലപുര ,കൊപ്പള ഗദഗ് ഒന്ന് വീതം ഇങ്ങനെയാണ് ജില്ല തിരിച്ചുള്ള ഇന്നത്തെ രോഗ ബാധിതരുടെ കണക്ക്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group