Home covid19 388 പേർക്ക് കർണാടകയിൽ കോവിഡ് ബാധ : ഇതുവരെയുള്ള കണക്കുകൾ നോക്കാം

388 പേർക്ക് കർണാടകയിൽ കോവിഡ് ബാധ : ഇതുവരെയുള്ള കണക്കുകൾ നോക്കാം

by admin

ബെംഗളുരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 388 പേർക്കാണ്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 3796 ആയി ഉയർന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 367 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 75 പേർ ഇന്ന് രോഗ മുക്തി നേടിയിട്ടുണ്ട്.

പുതിയ റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് ഉഡുപ്പി ജില്ലയിലാണ്. ഇവിടെ 150 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

ബെംഗളുരു അർബൻ 12, ഉഡുപ്പി 150, കൽബുർഗി 100, മാണ്ഡ്യ 4, വിജയപുര 4, ഹാസൻ 9, ചിക്കബെല്ലാപുര 2, ധാർവാഡ്, 2, ബാഗൽ കോട്ട 9, ബീദർ 10, ഹാവേരി 1, കോലാർ 1, ധാവൻഗരെ 7, റായിചൂര് 16, ബെലഗാവി 51, യാദഗിരി 5 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ.

കർണാടകയ്ക്ക് ആശ്വസിക്കാം :കോവിഡ് കണക്കുകൾ നൽകുന്നത് ശുഭ പ്രതീക്ഷ

സംസ്ഥാനത്ത് ഇന്ന് രോഗം ഭേദമായവരുടെ എണ്ണം 75 ആണ് . ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ 1403 എണ്ണം ആയി

വിവിധ ഇടങ്ങളിലായി ചികിത്സയിലുള്ളവർ 2339 ആണ്. ഇതിൽ 14 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെയെണ്ണം 52 ആണ്.

bangalore malayali news portal join whatsapp group

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group