Home covid19 വീണ്ടും ലോക്കഡൗണിലേക്കോ ?ചെന്നൈ ഉൾപ്പെടെ 4 ജില്ലകളിൽ ജൂൺ 30 വരെ സമ്പൂർണ ലോക്കഡോൺ

വീണ്ടും ലോക്കഡൗണിലേക്കോ ?ചെന്നൈ ഉൾപ്പെടെ 4 ജില്ലകളിൽ ജൂൺ 30 വരെ സമ്പൂർണ ലോക്കഡോൺ

by admin

ചെന്നെ: കൊവിഡ് വ്യാപനം രൂക്ഷമായ തമിഴ്നാട്ടിൽ നാല് ജില്ലകളിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ചെന്നെ, ചെങ്കൽപേട്ട്, കാഞ്ചിപുരം, തിരുവള്ളൂർ ജില്ലകളിലാണ് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഈ ജില്ലകളിൽ അനുമതി ഉള്ളത്. ജൂൺ 19 മുതൽ 30 വരെയാണ് സമ്പൂർണ ലോക്ക് ഡൗൺ.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം    

തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്ത 44000ത്തിലധികം കൊവിഡ് രോഗികളിൽ 32,000ത്തോളം പേരും ചെന്നെയിലാണ്. സർക്കാർ ഓഫീസുകളിൽ 33 ശതമാനം ജീവനക്കാർക്ക് എത്താം. എന്നാൽ കണ്ടെയ്ൻമെന്റ്റ് സോണുകളിലെ സർക്കാർ ഉദ്യോഗസ്ഥർ എത്തണ്ടതില്ല.

ജൂൺ 29, 30 തീയതികളിൽ ബാങ്കുകൾ പ്രവർത്തിക്കും.ഓട്ടോറിക്ഷകൾ, കാബുകൾ എന്നിവ അനുവദിക്കില്ല. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഇവ ഉപയോഗിക്കാം. പലചരക്ക്, പച്ചക്കറി കടകൾക്ക് രാവിലെ ആറ് മണി മുതൽ 2 മണിവരെ പ്രവർത്തിക്കാം. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും രാവിലെ 6 മുതൽ രാത്രി 8 വരെ പ്രവർത്തിക്കാമെങ്കിലും പാർസൽ ഇനങ്ങൾ മാത്രമേ വിൽക്കാൻ കഴിയു.

“ഒരിന്ത്യ ഒരു പെൻഷൻ ” കൊടുങ്കാറ്റായി പുതിയ വിപ്ലവം

ചെന്നെ അടക്കം കൊവിഡ് രൂക്ഷമായി ബാധിച്ച ജില്ലകളിൽ സമ്പൂർണ ലോക്ക് ഡൗൺ വേണമെന്ന് വിദഗ്ധ സമിതി നേരത്തെ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group