Home Uncategorized കന്റോണ്‍മെന്റ് റെയില്‍വേ വികസനത്തിനായി മരം മുറിക്കുന്നതിനെതിരെ കാമ്ബയിൻ

കന്റോണ്‍മെന്റ് റെയില്‍വേ വികസനത്തിനായി മരം മുറിക്കുന്നതിനെതിരെ കാമ്ബയിൻ

by admin

ബംഗളൂരു: റെയില്‍വേ ലാന്‍ഡ് ഡെവലപ്മെന്‍റ് അതോറിറ്റി (ആര്‍.എല്‍.ഡി.എ) വസന്ത് നഗറിലെ ബാംഗ്ലൂര്‍ കന്‍റോണ്‍മെന്‍റ് റെയില്‍വേ കോളനിയിലെ 368 മരങ്ങള്‍ വികസന പദ്ധതിയുടെ ഭാഗമായി മുറിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധവുമായി പരിസ്ഥിതി പ്രവർത്തകർ ഓണ്‍ലൈൻ കാമ്ബയിനുമായി രംഗത്തെത്തി.100 വര്‍ഷം പഴക്കമുള്ള ആല്‍ മരങ്ങളടക്കമാണ് മുറിച്ച്‌ നീക്കുന്നതെന്നും വികസനത്തിന്റെ പേരില്‍ ബംഗളൂരുവി‌ന്‍റെ പച്ചപ്പ് നഷ്ടപ്പെടുത്തുകയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകരും സമീപ പ്രദേശത്തെ താമസക്കാരും പരാതി ഉന്നയിച്ചു.കന്‍റോണ്‍മെന്‍റ് റോഡിനും തിമ്മയ്യ റോഡിനുമിടയിലെ 8.16 ഏക്കര്‍ സ്ഥലത്താണ് നിർമാണം നടത്തുന്നത്.

60 വര്‍ഷത്തേക്ക് 236 കോടിക്ക് വാണിജ്യ പാട്ടത്തിന് എടുത്തതാണ് ഈ സ്ഥലം.ഫ്ലാറ്റുകളും വാണിജ്യ സ്ഥാപനങ്ങളും ഇവിടെ നിർമിക്കുമെന്നും ആര്‍.എല്‍.ഡി.എ പറഞ്ഞു. എതിര്‍പ്പുകളോ നിര്‍ദേശങ്ങളോ അറിയിക്കാന്‍ 10 ദിവസത്തെ പൊതു അറിയിപ്പ് ബൃഹത് ബംഗളൂരു മഹാ നഗര പാലികെ (ബി.ബി.എം.പി) പുറപ്പെടുവിച്ചിരുന്നു. മരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ബി‌.ബി‌.എം‌.പി വെബ്സൈറ്റില്‍ പരസ്യപ്പെടുത്തി. dcfbbmp12@gmail.com, rldabangalore2022@gmail.com എന്നീ മെയിലിലേക്ക് പരാതികള്‍ അയക്കാം.

ദളിതര്‍ മുടിവെട്ടാനെത്തി ; ഗ്രാമത്തിലെ ബാര്‍ബര്‍ഷോപ്പുകള്‍ അടച്ചിട്ട് വിവേചനം

കര്‍ണാടകയിലെ ഗ്രാമത്തിലെ ബാര്‍ബര്‍ഷോപ്പുകളില്‍ ദളിതരോട് വിവേചനം. കൊപ്പാളി ഗ്രാമത്തിലാണ് സംഭവം. ദളിതര്‍ മുടിവെട്ടാനെത്തിയതോടെ ഗ്രാമത്തിലെ ബാര്‍ബര്‍ഷോപ്പുകള്‍ അടച്ചിടുകയായിരുന്നു.വിവരം പുറത്തറിഞ്ഞതോടെ ബാര്‍ബര്‍ഷോപ്പുകള്‍ക്ക് മുന്നറിയിപ്പുമായി പൊലീസ് സ്ഥലത്തെത്തി. ഇത്തരത്തില്‍ വിവേചനം കാണിച്ചാല്‍ തക്കതായ ശിക്ഷ ലഭിക്കുമെന്ന് ബാര്‍ബര്‍ഷോപ്പുടമകള്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ കടയുടമകള്‍ വീണ്ടും പഴയപടി തന്നെ ആവര്‍ത്തിക്കുകയായിരുന്നു.

തുടര്‍ന്ന് കടകളില്‍ പതിവായി എത്തിയിരുന്നവരുടെ മുടി അവരുടെ വീടുകളിലെത്തി മുറിച്ച്‌ നല്‍കുകയുമായിരുന്നു.നിലവില്‍ ഗ്രാമത്തിലെ ദളിതര്‍ക്ക് മുടി മുറിക്കാന്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച്‌ കൊപ്പാള്‍ ടൗണിലെത്തേണ്ട അവസ്ഥയാണ്. കര്‍ണാടകത്തിലെ ഓട്ടേറെ ?ഗ്രാമങ്ങളില്‍ നിന്ന് ദളിത് വിവേചനത്തിന്റെ വിവരങ്ങള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നത് വിലക്കിയതും ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ വിസമ്മതിച്ചും നേരത്തെ ചര്‍ച്ചയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group