ബസില്‍ നിന്ന് കൈ പുറത്തേയ്ക്കിട്ട് യാത്ര ചെയ്ത മധ്യവയസ്കന് ദാരുണാന്ത്യം. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം.കൈ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് രക്തം വാർന്നാണ് മരണം. വിഴിഞ്ഞം പുളിങ്കുടി സ്വദേശി ബെഞ്ചിലാസ്( 55) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.30 ന് പുളിങ്കുടി ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ബസിന്റെ ജനലിന് പുറത്തേക്ക് ബെഞ്ചിലാസ് കൈയിട്ട് ഇരിക്കുകയായിരുന്നു.
ഇതിനിടെ ബെഞ്ചിലാസ് യാത്ര ചെയ്ത ബസ് എതിരെ വന്ന മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിനായി റോഡിന് വശത്തേയ്ക്ക് ഒതുക്കി. ഇതിനിടെ അവിടെയുണ്ടായിരുന്ന പോസ്റ്റില്‍ ഇടിച്ച് ബെഞ്ചിലാസിൻ്റെ കൈ പൂർണമായും അറ്റുപോവുകയായിരുന്നു. പിന്നാലെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കുട്ടിമനസുകളിലെ വെറുപ്പ്,അതിക്രൂരം; മിഹിറിന്റെ മരണവും ആഘോഷമാക്കി വിദ്യാര്‍ത്ഥികള്‍; ചാറ്റ് സ്‌ക്രീൻഷോട്ട് പുറത്ത്
തൃപ്പൂണിത്തുറ ഗ്ലോബല്‍ സ്‌കൂളില്‍ 15കാരൻ മിഹിർ അഹമ്മദ് സ്‌കൂളിലെ ഒരു സംഘം വിദ്യാർത്ഥികളില്‍ നിന്ന് നേരിട്ടത് ക്രൂരമായ റാഗിങ്ങെന്ന് അമ്മയുടെ പരാതി.മിഹിന്റെ മരണം വരെ ക്രിമിനല്‍ മനസുള്ള വിദ്യാർത്ഥിക്കൂട്ടം ആഘോഷമാക്കിയെന്നും പരാതിയിലുണ്ട്. മിഹിർ ജീവനൊടുക്കിയതിനെ വിദ്യാർത്ഥികള്‍ ആഘോഷമാക്കിയതിന്റെ സ്‌ക്രീൻ ഷോട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ജീവനൊടുക്കിയതിനെ കുറിച്ച് അധിക്ഷേപകരമായ ഭാഷയിലാണ് മിഹിർ സംസാരിക്കുന്നത്.മിഹിറിന്റെ മരണശേഷം ‘ജസ്റ്റിസ് ഫോർ മിഹിർ’ എന്ന പേരില്‍ സഹപാഠികള്‍ ഒരു ഗ്രൂപ്പ് തുടങ്ങിയിരുന്നു.
ഇത് വഴിയും മിഹിറിന്റെ ചില സുഹൃത്തുക്കള്‍ വഴിയുമാണ് ബന്ധുക്കള്‍ക്ക് ചാറ്റുകളും മറ്റു തെളിവുകളും ലഭിക്കുന്നത്. എന്നാല്‍, ഈ ഗ്രൂപ്പ് രണ്ട് ദിവസത്തിനകം തന്നെ ഡിലീറ്റ് ചെയ്യപ്പെട്ടെന്ന് മിഹിറിന്റെ മാതൃസഹോദരൻ ശരീഫ് പറഞ്ഞു. ഗ്രൂപ്പില്‍നിന്നുള്‍പ്പെടെ ലഭിച്ച വിവരങ്ങളുടെ സ്‌കൂള്‍ അധികൃതർക്ക് പരാതി നല്‍കിയിരുന്നു. കാര്യമായ നടപടികള്‍ ഉണ്ടാകാത്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഉള്‍പ്പെടെ പരാതി നല്‍കിയതെന്നും ശരീഫ് വ്യക്തമാക്കി.സ്‌കൂളില്‍ നടന്ന ക്രൂരമായ റാഗിങ്ങിന് പിന്നാലെയാണ് വിദ്യാർത്ഥിയായ മിഹിർ അഹമ്മദ് ആത്മഹത്യ ചെയ്യുന്നത്. തൃപ്പുണിത്തുറയിലെ ഫ്‌ലാറ്റില്‍ നിന്ന് ചാടുകയായിരുന്നു. സ്‌കൂളില്‍ സഹപാഠികള്‍ നിറത്തിന്റെ പേരില്‍ പരിഹസിക്കുകയും ടോയ്‌ലറ്റ് നക്കിച്ചുവെന്നും ക്ലോസറ്റില്‍ മുഖം പൂഴത്തിവെച്ച് ഫ്‌ലഷ് അടിച്ചുവെന്നും പരാതിയില്‍ പറയുന്നു.