ബെംഗളൂരു : യാത്രക്കാർക്ക് സൗകര്യമായി നമ്മ മെട്രോ പർപ്പിൾ ലൈനിലെ വിവിധ സ്റ്റേഷനുകളിൽനിന്ന് ബെംഗളൂരു മെട്രോ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) 38 ഫീഡർ ബസ് സർവീസുകൾ ആരംഭിച്ചു. കെ.ആർ. പുരം മെട്രോ സ്റ്റേഷനു സമീപം നടന്ന ചടങ്ങിൽ ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി ബസുകൾ ഫ്ളാഗ് ഓഫ് ചെയ്തു.കെ.ആർ. പുരം മെട്രോ സ്റ്റേഷനിൽനിന്ന് സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷനിലേക്ക് മാത്രം 22 മെട്രോ ഫീഡർ ബസുകളുണ്ടാകും. ആദ്യദിനത്തിൽ വിവിധ ഐ.ടി. കമ്പനികളിലെ സി.ഇ.ഒ. മാരും ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരും ഫീഡർ ബസുകളിൽ യാത്രചെയ്തു.
കെ.ആർ. പുരം മെട്രോ സ്റ്റേഷനിൽനിന്ന് അഞ്ച്-എട്ട് മിനിറ്റ് ഇടവിട്ട് ഫീഡർ ബസുണ്ടാകും.പർപ്പിൾ ലൈനിൽ പൂർണമായി സർവീസ് തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണം ഓരോ ദിവസും കൂടിവരുന്നുണ്ട്. ഫീഡർ ബസ് സർവീസുകൾ കൂടി ഏർപ്പെടുത്തിയതോടെ വരും ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻവർധനയുണ്ടാകാനിടയുണ്ട്.
ബസ് റൂട്ടുകൾ:എം.എഫ്.-1സി’ ബസുകൾ കെ.ആർ. പുരം മെട്രോ സ്റ്റേഷനിൽനിന്ന് സർവീസ് ആരംഭിച്ച് മഹാദേവപുര, മാറത്തഹള്ളി പാലം, കഡുബീസനഹള്ളി, അഗര വഴി സെൻട്രൽ സിൽക്ക് ബോർഡിലെത്തും.
എം.എഫ്.-2 ബസ്സുകൾ കെ.ആർ. പുരം മെട്രോ സ്റ്റേഷനിൽനിന്ന് സർവീസ് ആരംഭിച്ച് മഹാദേവപുര, മാറത്തഹള്ളി പാലം, കുന്ദലഹള്ളി ഗേറ്റ്, ഗ്രാഫൈറ്റ് ഇന്ത്യ, ഗരുഡാതരപാളയ വഴി പോകും.
എം.എഫ്.-3 ബസുകൾ കാഡുഗോടിയിൽനിന്ന് ഹോപ്ഫാം, ഐ.ടി.പി.എൽ., ഗ്രാഫൈറ്റ് ഇന്ത്യ, എ.ഇ.സി.എസ്. ലേഔട്ട് എന്നീ സ്ഥലങ്ങളിലൂടെ സർവീസ് നടത്തും.
എം.ഫ്. -4 ബസുകൾ കാഡുഗോഡിയിൽനിന്ന് ആരംഭിച്ച് മാറത്തഹള്ളി പാലം, ഹോപ്ഫാം, വർത്തൂർകൊടി, സിദ്ധാപുര എന്നീ സ്ഥലങ്ങളിലൂടെയും സർവീസ് നടത്തും
ഓപ്പറേഷൻ അജയ്; ഇസ്രയേല്‍ ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ, പ്രത്യേക വിമാനങ്ങള്‍ വഴി ഇന്ത്യക്കാരെ തിരികെയെത്തിക്കും
ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യം പ്രഖ്യാപിച്ച് ഇന്ത്യ. ഓപ്പറേഷൻ അജയ് എന്നാണ് ദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്.ഇന്ത്യയിലേക്ക് തിരികെ എത്താൻ താല്‍പര്യമുള്ളവരെ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. ഇതിനായി പ്രത്യേക ചാര്‍ട്ടര്‍ വിമാനങ്ങളും മറ്റ് ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തു.പതിനെണ്ണായിരം ഇന്ത്യാക്കാരെ കൂടാതെ, ഗുജറാത്തില്‍ നിന്നും ഇസ്രയേലിലേക്ക് കുടിയേറിയ അറുപതിനായിരത്തോളം ഇന്ത്യൻ വംശജരും സഹായം തേടിയിട്ടുണ്ട്. അതേസമയം, സ്ഥിതി നിരീക്ഷിക്കാൻ വിദേശ കാര്യമന്ത്രാലയം 24 മണിക്കൂര്‍ കണ്ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
ഇസ്രയേലിലും പലസ്തീനിലുമുള്ള ഇന്ത്യാക്കാര്‍ക്ക് ബന്ധപ്പെടാൻ കൂടുതല്‍ ഹെല്‍പ് ലൈൻ നമ്ബറുകളും പുറത്തുവിട്ടു. യുദ്ധ മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും ഇസ്രയേലിലെ ഇന്ത്യൻ അംബാസഡര്‍ നിര്‍ദ്ദേശിച്ചു. ഇന്ത്യാക്കാരുമായി സമ്ബര്‍ക്കം തുടരുകയാണ്. വെള്ളവും ഭക്ഷണവും തീരുകയാണെന്നും ദുരിതത്തിലാണെന്നും ജമ്മു കശ്മീരില്‍ നിന്നുള്ള കുടുംബം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതേസമയം ഇസ്രയേലിന് ശക്തമായ പിന്തുണ ആവര്‍ത്തിക്കുന്ന ഇന്ത്യയുടെ നിലപാടില്‍ ചില അറബ് രാജ്യങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. ഗാസയില്‍ ഇസ്രയേല്‍ കനത്ത ആക്രമണം തുടരുന്നതില്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രയേലിനൊപ്പം നില്‍ക്കുന്നു എന്ന് പ്രധാനമന്ത്രി രണ്ടുവട്ടം വ്യക്തമാക്കിയിരുന്നു. ഇന്ത്യ ഏകപക്ഷീയമായ നിലപാട് ഒഴിവാക്കണമെന്ന വികാരമാണ് ചില അറബ് രാജ്യങ്ങളുടെ പ്രതിനിധികള്‍ പ്രകടിപ്പിക്കുന്നത്.