ബെംഗളൂരു : കർണാടക മുഖ്യമന്ത്രിസിദ്ധരാമയ്യയുടെ വീടിനുനേരെ കല്ലെറിഞ്ഞ മൈസൂരു ഗൂട്ടഹള്ളി സ്വദേശി സത്യമൂർത്തിയെ പോലീസ് അറസ്റ്റുചെയ്തു.മൈസൂരു പടുവണ റോഡിൽ ടി.കെ. ലേഔട്ടിലുള്ള സിദ്ധരാമയ്യയുടെ വീടിനുനേരെ ചൊവ്വാഴ്ചയാണ് ഇയാൾ കല്ലെറിഞ്ഞത്.ബൈക്കിലെത്തിയ ഇയാൾ അസഭ്യം വിളിച്ചുപറഞ്ഞ് കല്ലെറിയുകയായിരുന്നു. വീടിന്റെ ജനാലകൾ തകർന്നു. സുരക്ഷാജീവനക്കാർ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു. കല്ലേറിനുള്ള പ്രകോപനം വ്യക്തമല്ല.
ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ; ഇടിമിന്നൽ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. കർണാടകക്ക് മുകളിലായി രൂപപ്പെട്ട ചക്രവാത ചുഴിയുടെ സാന്നിധ്യമാണ് കേരളത്തിൽ മഴ തുടരാൻ കാരണം.കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.