Home Featured പ്രവാചകനിന്ദ പോസ്റ്റിനെ തുടർന്നുള്ള അക്രമം : ബംഗളുരുവിൽ വ്യാഴാഴ്ച വൈകുന്നേരം വരെ നിരോധനാജ്ഞ ,എസ്.ഡി .പി .ഐ നേതാവ് ഉൾപ്പെടെ 110 പേരെ കസ്റ്റഡിയിലെടുത്തു

പ്രവാചകനിന്ദ പോസ്റ്റിനെ തുടർന്നുള്ള അക്രമം : ബംഗളുരുവിൽ വ്യാഴാഴ്ച വൈകുന്നേരം വരെ നിരോധനാജ്ഞ ,എസ്.ഡി .പി .ഐ നേതാവ് ഉൾപ്പെടെ 110 പേരെ കസ്റ്റഡിയിലെടുത്തു

by admin

ബംഗളുരു : പ്രവാചക നിന്ദ ഫേസ്ബുക് പോസ്റ്റിനെ തുടർന്നുണ്ടായ ആക്രമണങ്ങൾ തുടർന്ന സാഹചര്യത്തിൽ നഗരത്തിൽ വ്യാഴാഴ്ച വെകുന്നേരം 6 മാണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു കൊണ്ട് ബംഗളുരു സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത് ഉത്തരവിറക്കി . ചൊവ്വാഴ്ച രാത്രി നടന്ന അക്രമണങ്ങൾക്കിടയിൽ പോലീസ് വെടിയേറ്റ് 3 പ്രക്ഷോപ കാരികളാണ് മരണപ്പെട്ടത്.കൂടാതെ അൻപതോളം പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്

എസ്.ഡി .പി .ഐ നേതാവ് മുസമ്മിൽ പാഷയും 6 പ്രവർത്തകരും ഉൾപ്പെടെ 110 പേരെ ഇതിനോടകം പോലീസ് കസ്റ്റഡിയിലെടുത്തു ,കൂടാതെ പ്രവാചക നിന്ദ പോസ്റ്റ് ചെയ്ത കോൺഗ്രസ് എം എൽ എ ശ്രീനിവാസ് മൂർത്തിയുടെ ബന്ധു പി നവീനിനിനെയും അറസ്റ്റ് ചെയ്തു .

കെ.ജിഹള്ളി,ഡി.ജെ.ഹള്ളി,പുലികേശി നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ആക്രമണവുമായി ബന്ധപ്പെട്ട് നഗരത്തിലെ എസ്.ഡി.പി.ഐ നേതാവും കോര്‍പ്പറേറ്ററുമായ മുസാമില്‍ പാഷ അറസ്റ്റില്‍.ആക്രമണ പരമ്പരകളില്‍ ഒന്നാം പ്രതിയായി പാഷയെ ചേര്‍ത്ത് കേസെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

“ഇതൊരു ആസൂത്രിത ആക്രമണമാണ്,എസ്.ഡി.പി.ഐ ആണ് ഇതിനു പിന്നില്‍”എന്ന് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി സി.ടി രവി ആരോപിച്ചു.

മുഖ്യമന്ത്രി യെദ്യൂരപ്പയുമായുള്ള ഉന്നതതല കൂടിക്കാഴ്ചയ്ക്ക് ശേഷം സംസ്ഥാന ആഭ്യന്തരമന്ത്രി ബോമ്മായി പറഞ്ഞു: “സംഭവത്തിനിടെ കേടുപാടുകൾ സംഭവിച്ച സ്വത്ത് നഷ്ടം പോലീസ് തിരിച്ചറിഞ്ഞ കുറ്റവാളികളിൽ നിന്ന് കണ്ടെടുക്കും.”

വിജയപുരയിൽ നിന്ന് ബെംഗളുരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു;5 പേർ മരിച്ചു, 27 പേർക്ക് പരിക്ക്

3 മരണം സ്ഥിരീകരിച്ച ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത് പറഞ്ഞു, “സംഭവത്തിൽ മൂന്ന് പേർ മരിച്ചുവെന്ന് ഞങ്ങൾ മനസ്സിലാക്കി. എന്നിരുന്നാലും, ഈ മരണങ്ങൾക്ക് പിന്നിലെ കൃത്യമായ കാരണം ഞങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. ”

സംഭവത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) തലത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ 50 ഓളം പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി പന്ത് പറഞ്ഞു. പോലീസ് ജീപ്പുകൾ, ബസുകൾ, പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങൾ എന്നിവ ജനക്കൂട്ടം കത്തിച്ചു. ഈ പ്രദേശത്ത് കല്ലെറിയലും വ്യാപകമായിരുന്നു. ”പന്ത് പറഞ്ഞു.

അതേസമയം, സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കാൻ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പോലീസിന് നിർദേശം നൽകി.

കോൺഗ്രസ് എം എൽ എ യുടെ ബന്ധുവിന്റെ പ്രവാചക നിന്ദ പോസ്റ്റ് : ബംഗളുരുവിൽ പ്രതിഷേധം ഇരമ്പുന്നു വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു

സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് എം എൽ എ മാരുടെയും എം പി മാരുടെയും മുൻ മ്യോർമാരുടെയും ഒരു യോഗം അടിയന്തരമായി വിളിക്കുകയും ചെയ്തു .

ത​ദ്ദേ​ശ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ഇ​ന്നു മു​ത​ല്‍ പേ​രു ചേ​ര്‍​ക്കാം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group