ബെംഗളൂരു : പതിനാറാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്നു മുതൽ എട്ടുവരെ നടക്കും. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്യും.’ഗാർഡൻ ഓഫ് പീസ് ഫോർ ഓൾ’ എന്നതാണ് ഇത്തവണത്തെ തീം. 60-ലേറെ രാജ്യങ്ങളിൽനിന്നുള്ള ഇരുന്നൂറിലേറെ സിനിമകൾ ഫെസ്റ്റിവലിൽ ഉണ്ടാകും.
രാജാജിനഗർ ഒറിയോൺ മാളിലെ 11 സ്ക്രീനുകളിലും സുചിത്ര ഫിലിം സിറ്റിയിലെ ഒരു സ്ക്രീനിലും ചാമരാജ്പേട്ട് ഡോ. അംബേദ്‌കർ ഓഡിറ്റോറിയത്തിലുമാണ് സിനിമാ പ്രദർശനങ്ങൾ നടക്കുന്നത്. സമാപനച്ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെഫ്ലോത് മുഖ്യാതിഥിയാകും. 2006- ലാണ് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം ആരംഭിച്ചത്.
സംസ്ഥാനത്ത് 20 കോച്ചുള്ള വന്ദേഭാരത് വെള്ളിയാഴ്ച മുതല്‍; അധികമായി 300ലധികം സീറ്റുകള്‍
കേരളത്തിന് അനുവദിച്ച 20 കോച്ചുള്ള വന്ദേഭാരത് എക്സ്പ്രസ് വെള്ളിയാഴ്ച മുതല്‍ സർവീസ് നടത്തും. തിരുവനന്തപുരം സെൻട്രല്‍- കാസർകോട് (20634), കാസർകോട്- തിരുവനന്തപുരം സെൻട്രല്‍(20633) റൂട്ടിലാണ് സർവീസ്.നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന 16 കോച്ചുള്ള വന്ദേഭാരതിന് പകരമാണ് പുതിയ ട്രെയിൻ ഓടിക്കുന്നത്. രാവിലെ 5.15ന് തിരുവനന്തപുരം സെൻട്രലില്‍ നിന്ന് പുറപ്പെട്ട് കോട്ടയം വഴി പകല്‍ 1.20ന് കാസർകോട് എത്തും. തിരിച്ച് പകല്‍ 2.40ന് കാസർകോട് നിന്ന് പുറപ്പെട്ട് രാത്രി 10.40ന് തിരുവനന്തപുരം സെൻട്രലില്‍ എത്തിച്ചേരുന്ന വിധമാണ് സമയക്രമം.
പുതിയ ട്രെയിനില്‍ 16 ചെയർകാറുകളും രണ്ട് എക്സിക്യൂട്ടീവ് ചെയർകാറുമുണ്ടാകും. നിലവിലുള്ള ട്രെയിനിന്റെ മൊത്തം സീറ്റുകള്‍ 1016 ആണ്.നാലുകോച്ചുകള്‍ അധികം വരുമ്ബോള്‍ പുതിയ ട്രെയിനില്‍ സീറ്റുകളുടെ എണ്ണം 1328 ആകും.